Poll | ഛത്തീസ്ഗഡില്‍ 32 ശതമാനവും ഈ ജനവിഭാഗം! നിയമസഭാ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ 'കിംഗ് മേക്കര്‍' ആരാണ്?
Oct 28, 2023, 19:40 IST
റായ്പൂര്‍: (KVARTHA) 32 ശതമാനത്തോളം ആദിവാസി ജനസംഖ്യയുള്ള ഛത്തീസ്ഗഡില്‍, എല്ലാ തിരഞ്ഞെടുപ്പുകളിലും ചില സീറ്റുകളില്‍ ധാരാളം ആദിവാസി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അവര്‍ എംഎല്‍എയും മന്ത്രിയുമൊക്കെയാകുന്നു. ഛത്തീസ്ഗഢിലെ ജനസംഖ്യയിലെ ആദിവാസികളുടെ എണ്ണം ഏകദേശം മൂന്നിലൊന്നാണ്.
1952 മുതല്‍ ഇടയ്ക്കിടെ ആദിവാസി മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, അവിഭക്ത മധ്യപ്രദേശിന്റെയും ഇപ്പോള്‍ ഛത്തീസ്ഗഡിന്റെയും ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു ആദിവാസി എംഎല്‍എക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചത്. ഛത്തീസ്ഗഡിലെ സാരംഗഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നരേഷ് ചന്ദ്ര സിംഗ് 1969 മാര്‍ച്ചില്‍ പതിമൂന്ന് ദിവസം മുഖ്യമന്ത്രിയായിരുന്നു.
പ്രത്യേക ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകൃതമായതിന് ശേഷവും ആദിവാസി മുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉയര്‍ന്നു. ഇപ്പോള്‍ ഇതാദ്യമായി എല്ലാ ആദിവാസി വിഭാഗങ്ങളും സ്വന്തം സംഘടന രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ ആദിവാസി സമാജിന്റെ 'ഹമര്‍ രാജ് പാര്‍ട്ടി'യാണ് ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്.
പുതിയ പാര്‍ട്ടി കളം നിറയുമോ?
'ഹമര്‍ രാജ് പാര്‍ട്ടി'യുടെ രംഗപ്രവേശത്തിന് ശേഷം ആദിവാസികളുടെ ഈ രാഷ്ട്രീയ പാര്‍ട്ടി ആരുടെയൊക്കെ വോട്ടുകള്‍ കുറയ്ക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢില്‍ 90 നിയമസഭാ സീറ്റുകളാണുള്ളത്. ഇതില്‍ 10 സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും 29 സീറ്റുകള്‍ ആദിവാസികള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഇന്നും ഛത്തീസ്ഗഢിലെ അധികാരത്തിന്റെ താക്കോല്‍ ഗോത്രവര്‍ഗ ആധിപത്യമുള്ള ബസ്തര്‍ മേഖലയാണ് നിര്‍ണയിക്കുകയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസം കാലാകാലങ്ങളില്‍ തകര്‍ന്നിട്ടുണ്ടെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും ബസ്തറിനെ ആശ്രയിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആദിവാസി ആധിപത്യ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഉന്നത നേതാക്കള്‍ നിരവധി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിച്ചു. പ്രധാനമന്ത്രിയടക്കം കേന്ദ്രസര്‍ക്കാരിലെ പല മന്ത്രിമാരും പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തുടര്‍ച്ചയായി യോഗങ്ങള്‍ നടക്കുന്നുണ്ട്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 29 ആദിവാസി സീറ്റുകളില്‍ 25ലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. മൂന്ന് സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ ഛത്തീസ്ഗഢിലെ ജനതാ കോണ്‍ഗ്രസ് ജോഗി സ്ഥാനാര്‍ത്ഥിയും ജയിച്ചു.
ഇത്തവണ കോണ്‍ഗ്രസിന് പുറമെ ബിജെപി, ആം ആദ്മി പാര്‍ട്ടി, ഹമര്‍ രാജ് പാര്‍ട്ടി എന്നിവരും ഈ ആദിവാസി സീറ്റുകളില്‍ ചിലതില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇത്തവണ ഹമര്‍ രാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മാറ്റുമെന്ന് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ അരവിന്ദ് നേതം പറയുന്നു.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 41.6 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നെങ്കില്‍ 2018ല്‍ അത് 8.6 ശതമാനം കുറഞ്ഞ് 33.0 ശതമാനമായി. ഇതിനു വിപരീതമായി, 2013-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 39.0 ശതമാനം വോട്ട് വിഹിതം 2018-ല്‍ 45.4 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം വര്‍ധിപ്പിച്ചതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ആദിവാസി മേഖലകളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മാവോയിസ്റ്റ് അക്രമത്തിന്റെ ചുറ്റുപാടില്‍ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പല സീറ്റുകളിലും 80 ശതമാനം വരെ പോളിങ് നടന്ന സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 ആദിവാസി സീറ്റുകളില്‍ 80 മുതല്‍ 86 ശതമാനം വരെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ആറ് സീറ്റുകളില്‍ 70 മുതല്‍ 80 ശതമാനം വരെ വോട്ട് രേഖപ്പെടുത്തി. എന്നിരുന്നാലും, മൂന്ന് സീറ്റുകളില്‍ കുറഞ്ഞ വോട്ടിംഗ് കണക്കുകളും ഉണ്ട്. ദന്തേവാഡയില്‍ 60 ശതമാനവും കോന്തയില്‍ 55 ശതമാനവും ബിജാപൂരില്‍ 48 ശതമാനവും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദിവാസി മേഖലകളില്‍ വോട്ടെടുപ്പ് ഒരു ഉത്സവം പോലെയാണ്. സ്ത്രീകളും യുവാക്കളും പ്രായമായവരും എല്ലാം വോട്ട് ചെയ്യാന്‍ പോകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ 'കിംഗ് മേക്കര്‍' ആകുമോ ആദിവാസികളുടെ പാര്ട്ടിയെന്നറിയാന് ഫലം വരും വരെ കാത്തിരിക്കണം.

Keywords: Chhattisgarh, Election, Election Result, Politics, Political News, Chhattisgarh: Tribal Hamar Raj Party Makes Poll Debut.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.