മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

 


റായ്പൂര്‍: (www.kvartha.com 02/02/2015) ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഗറില്ലകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 6 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാങ്കര്‍ ജില്ലയിലെ ബന്ദേയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലസ്ഥാനമായ റായ്പൂരില്‍ നിന്നും 180 അകലെയാണ് ബന്ദേ.

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടുകൂടുതല്‍ പോലീസുകാര്‍ക്ക് ജീവപായമുണ്ടായിട്ടുണ്ടാകാമെന്നാണ് സൂചന. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് ബൈക്കിലെത്തി തിരച്ചില്‍ നടത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.

അതേസമയം പോലീസുകാര്‍ ബൈക്കിലെത്തിയതിന് പിന്നില്‍ നിഗൂഡതയുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
ഓപ്പറേഷന് നേതൃത്വം നല്‍കിയ അവിനാശ് സര്‍മ്മയും ജില്ല പോലീസ് സേനയിലെ ജവാനുമാണ് മരിച്ചത്.

SUMMARY: At least two personnel of Chhattisgarh police were killed and six others were injured on Monday in an encounter with Maoist guerillas at Bandhe in Kanker district, about 180km south of state capital Raipur. Two villagers caught in the crossfire also sustained bullet injuries.

Keywords: Chattisgarh, Police, Maoist Guerillas, Bandhe, Kanker dist,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia