Accidental Death | കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
Feb 27, 2023, 19:18 IST
കോര്‍ബ: (www.kvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 45കാരിയായ ദുവാസിയ ബായിആണ് കൊല്ലപ്പെട്ടത്.
അര മണിക്കൂറോളം ദുവാസിയ പന്നിയെ നേരിട്ടു. ഒടുവില്‍ പികാസുകൊണ്ട് കാട്ടുപന്നിയെ കൊന്നെങ്കിലും പന്നിയുടെ ആക്രമണത്തില്‍ ദുവാസിയയ്ക്ക് മാരകമായി പരുക്കേറ്റിരുന്നു. പ്രദേശവാസികള്‍ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ദുവാസിയയുടെ 11കാരി മകള്‍ റിങ്കിക്കും നിസ്സാര പരുക്കുകളേറ്റു. കുടുംബത്തിന് അടിയന്തര ധനസഹായമായി 25,000 രൂപ നല്‍കിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ കൂടി കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Chhattisgarh Woman Fights Wild Boar To Save Daughter's Life, Dies, News, Local News, Dead, Attack, Hospital, Compensation, National.
തെലിയാമറിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് മകള്‍ റിങ്കിയുടെ നേര്‍ക്ക് കാട്ടുപന്നി പാഞ്ഞെടുക്കുന്നത് ദുവാസിയ ബായിയുടെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മകളെ രക്ഷിക്കാന്‍ ദുവാസിയ കയ്യിലിരുന്ന പികാസുമായി കാട്ടുപന്നിയെ ആക്രമിച്ചു.
അര മണിക്കൂറോളം ദുവാസിയ പന്നിയെ നേരിട്ടു. ഒടുവില്‍ പികാസുകൊണ്ട് കാട്ടുപന്നിയെ കൊന്നെങ്കിലും പന്നിയുടെ ആക്രമണത്തില്‍ ദുവാസിയയ്ക്ക് മാരകമായി പരുക്കേറ്റിരുന്നു. പ്രദേശവാസികള്‍ ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ദുവാസിയയുടെ 11കാരി മകള്‍ റിങ്കിക്കും നിസ്സാര പരുക്കുകളേറ്റു. കുടുംബത്തിന് അടിയന്തര ധനസഹായമായി 25,000 രൂപ നല്‍കിയതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 5.75 ലക്ഷം രൂപ കൂടി കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Chhattisgarh Woman Fights Wild Boar To Save Daughter's Life, Dies, News, Local News, Dead, Attack, Hospital, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.