അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന വാർത്ത വ്യാജം: സത്യാവസ്ഥ വെളിപ്പെടുത്തി എയിംസ്

 


ന്യൂഡെൽഹി: (www.kvartha.com 07.05.2021) അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കോവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ റിപോർടുകൾ പുറത്തുവന്നത്. ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.

അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന വാർത്ത വ്യാജം: സത്യാവസ്ഥ വെളിപ്പെടുത്തി എയിംസ്

ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയിൽ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്.

Keywords: News, COVID-
19, National, India, Top-Headlines, Fake, Chhota Rajan, COVID-19 treatment, Chhota Rajan still alive, admitted for COVID-19 treatment: AIIMS Delhi amid reports of underworld don's death.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia