Chickenpox Cautions | കേരളത്തിൽ പടരുന്ന ചിക്കൻപോക്സ് എത്രമാത്രം മാരകമാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Mar 20, 2024, 14:49 IST
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ ചിക്കൻപോക്സ് അതിവേഗം പടരുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ 75 ദിവസത്തിനിടെ 6644 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻപോക്‌സിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാനും നിർദേശിച്ചിട്ടുണ്ട്. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ രോഗമാണിത്.
എങ്ങനെ പടരുന്നു?
'വേരിസെല്ലസോസ്റ്റര്‍' എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പര്‍ശനം മൂലവും ചുമയ്ക്കമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, ചിലർക്ക് മാത്രം വീണ്ടും വരാറുണ്ട്.
ലക്ഷണങ്ങൾ
* ചിക്കന്‍പോക്‌സിന്റെ ആദ്യഘട്ടം പൊതുവേ ശ്രദ്ധിക്കാതെ പോകുന്നതാണ്. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
* കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കന്‍പോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം 26 ദിവസംവരെ ഈ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങല്‍ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകള്‍ ചിക്കന്‍പോക്‌സില്‍ സാധാരണയാണ്.
* മിക്കവരിലും തലയിലും വായിലും ആണ് കുരുക്കള്‍ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചിലും പുറത്തും ഉണ്ടാകുന്നു. ചിക്കന്‍പോക്‌സിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചില്‍. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാല്‍ പഴുക്കാന്‍ സാധ്യത കൂടുതലാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രതിരോധ ശക്തി കുറഞ്ഞ ഗര്‍ഭിണികള്‍, എയ്ഡ്‌സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നവര്‍ തുടങ്ങിയവര്‍ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. .പ്രത്യേകിച്ച് തലച്ചോര്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാറുണ്ട്. ചിക്കന്‍പോക്‌സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗര്‍ഭിണികളിലും ദുര്‍ബലരിലും സങ്കീര്‍ണതയ്ക്കിടയാക്കും.
പച്ചക്കറികള്‍ ധാരാളമടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് അനുയോജ്യമാണ്. ഒപ്പം വെള്ളവും ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍ ഇവ പ്രയോജനപ്പെടുത്താം. സ്വയം ചികിത്സ ഒഴിവാക്കുക.ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടതാണ്.
ചിക്കൻ പോക്‌സ് ഒഴിവാക്കാനുള്ള വഴികൾ
* ചിക്കൻപോക്സ് ഒഴിവാക്കാൻ, നിങ്ങൾ ശുചിത്വം പൂർണമായും ശ്രദ്ധിക്കണം. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
* ചിക്കൻപോക്സ് ഒഴിവാക്കാൻ കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകേണ്ടത് പ്രധാനമാണ്.
* ചിക്കൻപോക്സ് ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽ കൈ വയ്ക്കണം.
* പൊതുസ്ഥലത്ത് മാസ്ക് ധരിക്കുക. അനാവശ്യമായി തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുകയും വേണം.

Keywords : Chickenpox, Health, Lifestyle, Thiruvananthapuram, Kerala, Spreading, Reported, Dead, Warning, Virus, Cough, Pregnant Women, Aids, Diabetes, Newborn, Vaccination, Vaccination.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.