Abducted Child Found | പൊള്ളാച്ചിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ 4 ദിവസം പ്രായമുള്ള കുഞ്ഞിനെ പാലക്കാട് നിന്ന് കണ്ടെത്തി; മാതാപിതാക്കള്‍ക്ക് കൈമാറി
Jul 4, 2022, 09:39 IST
പൊള്ളാച്ചി: (www.kvartha.com) സര്‍കാര്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി മാതാപിതാകള്‍ക്ക് പൊള്ളാച്ചി പൊലീസ് കൈമാറി. പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.
പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്. ദൃശ്യങ്ങളില്‍നിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പതൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും കണ്ടെത്തിയിരുന്നു.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ കുഞ്ഞിനെയും കൊണ്ട് സ്ത്രീകള്‍ പുറത്തിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ അന്വേഷിച്ചെത്തിയ പൊള്ളാച്ചി പൊലീസിന് ലഭിച്ചു. വിവരം പാലക്കാട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് പൊലീസിന്റെ കൂടെ സഹായത്തോടെയാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.
Keywords: News,National,India,Pollachi,Palakkad,Tamilnadu,Child,Parents,Police,hospital,CCTV, Child abducted from Pollachi found in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.