വിവാഹിതയാണെന്നും മക്കള്‍ ഉണ്ടെന്നും അറിഞ്ഞതോടെ കാമുകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചു; ഒന്നര വയസുള്ള കുഞ്ഞിനെ പായസത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന കുറ്റത്തിന് മാതാവ് അറസ്റ്റില്‍; മൂത്ത മകള്‍ രക്ഷപ്പെട്ടു

 


നാഗര്‍കോവില്‍: (www.kvartha.com 08.04.2022) വിവാഹിതയാണെന്നും മക്കള്‍ ഉണ്ടെന്നും അറിഞ്ഞതോടെ കാമുകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുഞ്ഞിനെ പായസത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന കുറ്റത്തിന് മാതാവ് അറസ്റ്റില്‍. നാഗര്‍കോവില്‍ മാര്‍ത്താണ്ഡത്തിനു സമീപം കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തിക(33)യാണ് മകന്‍ ശരണിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായത്.
  
വിവാഹിതയാണെന്നും മക്കള്‍ ഉണ്ടെന്നും അറിഞ്ഞതോടെ കാമുകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചു; ഒന്നര വയസുള്ള കുഞ്ഞിനെ പായസത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന കുറ്റത്തിന് മാതാവ് അറസ്റ്റില്‍; മൂത്ത മകള്‍ രക്ഷപ്പെട്ടു

സുഹൃത്തുമായുള്ള ബന്ധത്തിനു തടസമായപ്പോള്‍ ഇവര്‍ നാലും ഒന്നരയും വയസ്സുള്ള മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി കൊടുക്കുകയായിരുന്നുവെന്നാണ് കേസ്. മൂത്ത കുട്ടി രക്ഷപ്പെട്ടു. യുവതിയുടെ സുഹൃത്ത് മാരായപുരം സ്വദേശി സുനിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബുധനാഴ്ച വൈകുന്നേരം വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മകന്‍ പെട്ടന്ന് അബോധാവസ്ഥയിലായെന്ന് പറഞ്ഞ് കാര്‍ത്തിക ജഗദീഷിനെ വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംശയം തോന്നിയ അയല്‍ക്കാര്‍ മാര്‍ത്താണ്ഡം പൊലീസില്‍ വിവരമറിയിച്ചു.

അന്വേഷണത്തില്‍ കാര്‍ത്തിക പായസത്തില്‍ വിഷംകലര്‍ത്തി രണ്ടു കുട്ടികള്‍ക്കും നല്‍കിയതാണെന്നു തെളിഞ്ഞു. സുനിലുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസ്സമായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കാര്‍ത്തിക മൊഴി നല്‍കി.

കാര്‍ത്തിക ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് സുനിലുമായി അടുപ്പത്തിലായത്. ബന്ധം തുടരുന്നതിനിടെയാണ് കാര്‍ത്തിക വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നും സുനില്‍ അറിഞ്ഞത്. ഇതോടെ ബന്ധം തുടരാന്‍ സുനില്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കുട്ടികള്‍ക്കു വിഷം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

Keywords: Child Found Dead in House, Local News, News, Police, Arrested, Murder, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia