ലോക്ക്ഡൗണ്‍: 11 ദിവസത്തിനിടെ ഹെൽപ്‌ലൈനിൽ എത്തിയത് 92105 ബാലപീഡന കോളുകള്‍, ഞെട്ടിപ്പിക്കുന്ന കണക്കെന്ന് അധികൃതർ

 


ന്യൂഡെൽഹി: (www.kvartha.com 09.04.2020) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഹെൽപ്‌ലൈനിലേക്കെത്തിയ ബാല പീഡന കോളുകളുടെ എണ്ണത്തിലും വന്‍ വര്‍ധന. കേവലം 11 ദിവസത്തിനിടെ 92105 ബാല പീഡനങ്ങൾ സംബന്ധിച്ച ഫോൺകോളുകളാണ് ലഭിച്ചത്. മാര്‍ച്ച്‌ 20 മുതല്‍ 31 വരെയുള്ള 11 ദിവസത്തെ കാലയളവിലാണ് ഇത്രയധികം കോളുകള്‍.


ലോക്ക്ഡൗണ്‍: 11 ദിവസത്തിനിടെ ഹെൽപ്‌ലൈനിൽ എത്തിയത് 92105 ബാലപീഡന കോളുകള്‍, ഞെട്ടിപ്പിക്കുന്ന കണക്കെന്ന് അധികൃതർ

ആകെ 3.07 ലക്ഷം കോളുകളാണ് ഹെല്‍പ്‌ലൈന്‍ നമ്പറിലേക്ക് എത്തിയത്. ഇതില്‍ 92105 കോളുകളും ലൈംഗിക ചൂഷണവും പീഡനവും റിപ്പോര്‍ട്ട് ചെയ്യാനായിരുന്നുവെന്ന് ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഹര്‍ലീന്‍ വാലിയ വ്യക്തമാക്കി. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ അവസാനിക്കിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Summary: Child Line receives 92105 calls within 11 days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia