ഇന്ത്യന്‍ നിയന്ത്രണരേഖയിലേക്കു വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം

 


ഡെല്‍ഹി: ഒരിടവേളയ്ക്കുശേഷം ഇന്ത്യന്‍ നിയന്ത്രണരേഖയിലേക്കു വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം.  ഇരുപതോളം വരുന്ന ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ചു  ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായും ലഡാക്കിലെ ചെപ്‌സി മേഖലയില്‍ തമ്പടിച്ചതായും റിപോര്‍ട്ട്.

ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി(പിഎല്‍എ)യുടെ സൈനികര്‍ കഴിഞ്ഞ ആഴ്ചയില്‍ നിയന്ത്രണരേഖ ലംഘിച്ച് ലഡാക്കില്‍ പത്തോളം ടെന്റുകള്‍ സ്ഥാപിച്ച്  അവിടെ താമസം ആരംഭിച്ചിരുന്നു. അതേസമയം  ചൈനയുടെ  നുഴഞ്ഞുകയറ്റം സംബന്ധിച്ചുള്ള  വാര്‍ത്ത സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സ് തള്ളി.

ഇന്ത്യന്‍ നിയന്ത്രണരേഖയിലേക്കു വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റം

കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ചൈന നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം
നടത്തിയിരുന്നു. പത്തൊമ്പതു കിലോമീറ്ററുകള്‍ ഉള്ളിലേക്കു കയറിയ ചൈനീസ് സൈനികര്‍ ചെറുത്തു നില്‍പിനു ശേഷമാണ്  പിന്‍വാങ്ങിയത്. അതിനു ശേഷം  അടുത്തകാലത്തായി ചൈനീസ് സൈനികര്‍ ഇന്ത്യന്‍ നിയന്ത്രണ രേഖ കടക്കാനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തയും വന്നിരുന്നു.

അതേസമയം, ചൈനീസ്  സൈനികര്‍  നിയന്ത്രണരേഖയില്‍ തന്നെയുണ്ടോയെന്നും അവിടെ നിന്നും പിന്മാറിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ശനിയാഴ്ച ചൈനീസ് സൈനികവൃത്തങ്ങളുമായി ഇന്ത്യ ഫ്‌ളാഗ് മീറ്റിങ് നടത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡി.വൈ.എഫ്.ഐയുടെ കലക്ടറേറ്റ് ഉപരോധം തുടങ്ങി

Keywords:  India China Border Dispute, New Delhi, Soldiers, News, Report, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia