ഹെലികോപ്റ്റെര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ് വിന്ദര്‍ സിങ് ലിഡറുടെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; 17 കാരിക്ക് പിന്തുണയുമായി നേതാക്കള്‍
Dec 13, 2021, 08:34 IST
ന്യൂഡെല്‍ഹി: (www.kvartha.com 13.12.2021) കൂനൂരിലെ ഹെലികോപ്റ്റെര്‍ ദുരന്തത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ് വിന്ദര്‍ സിങ് ലിഡറുടെ മകള്‍ ആഷ്ന ലിഡര്‍(17)ക്ക് നേരെ സൈബര്‍ ആക്രമണം. നേരത്തെ ആഷ്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയാണ് ആക്രമണം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ആഷ്ന മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. തീവ്ര ഇടതുനിലപാടാണ് ആഷ്നയ്ക്ക് എന്നു വാദിച്ചാണ് നിരവധി പേര് ട്വിറ്റെറില്‍ കമെന്റുമായി രംഗത്തെത്തിയത്. ഒടുവില്‍ ആഷ്ന ട്വിറ്റെര്‍ അകൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു.
ആഷ്നയെ പിന്തുണച്ച് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ആഷ്നയെ പിന്തുണച്ചെത്തി.
'അകാലത്തില്‍ മരിച്ച പട്ടാള ഉദ്യോഗസ്ഥനായ അച്ഛന്റെ ശവസംസ്കാരം കഴിഞ്ഞു വരുന്ന 17 വയസായ ഒരു പെണ്‍കുട്ടി അവളുടെ കാഴ്ചപ്പാടുകളുടെ പേരില്‍ പരിഹസിക്കപ്പെടുകയാണ്. അവളുടെ നിലപാട് തെറ്റാണെന്നും അത് തിരുത്തപ്പെടണമെന്നും അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഒടുവില്‍ ആ പെണ്‍കുട്ടി അവളുടെ അകൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുവരെ നിര്‍ബന്ധിതയായി. ഇനിയും നിങ്ങള്‍ക്ക് എത്രത്തോളം അധപതിക്കാന്‍ പറ്റും.' ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.
17 year old,grieving yet holding strong,has just cremated her father,a decorated army officer,is being trolled for her views,they want to moderate her woke-ism,military train compulsorily,want her to be corrected. In the process got her to delete her account. How low will you go?
— Priyanka Chaturvedi🇮🇳 (@priyankac19) December 10, 2021
Keywords: News, National, India, New Delhi, Social Media, Politics, Twitter, Chopper crash: Late Brigadier's daughter faces right-wing trollsIAF has constituted a tri-service Court of Inquiry to investigate the cause of the tragic helicopter accident on 08 Dec 21. The inquiry would be completed expeditiously & facts brought out. Till then, to respect the dignity of the deceased, uninformed speculation may be avoided.
— Indian Air Force (@IAF_MCC) December 10, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.