ന്യൂയോര്‍ക്ക് ടൈംസിന്റെ വിമര്‍ശനം മര്‍മ്മത്ത് കൊണ്ടു; ഇത്തവണ മോഡി പ്രതികരിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 13/02/2015) മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണം ആരംഭിച്ചു.

ഡല്‍ഹിയിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മോഡി സിറ്റി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസ്സിയെ വിളിച്ചു. കുറ്റവാളികളെ പിടികൂടുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് മോഡി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിലെ മുതിര്‍ന്ന ക്ലാസുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
സ്‌കൂളിന് നേരെയുണ്ടായ ആക്രമണം വര്‍ഗീയ ആക്രമണമാണെന്ന് ഡല്‍ഹി കാത്തലിക് ആര്‍ച്ച്ഡയോസെസ് വക്താവ് ഫാദര്‍ സവരി മുത്തു ആരോപിച്ചു.
ന്യൂയോര്‍ക്ക് ടൈംസിന്റെ വിമര്‍ശനം മര്‍മ്മത്ത് കൊണ്ടു; ഇത്തവണ മോഡി പ്രതികരിച്ചു
പ്രിന്‍സിപ്പല്‍ ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാവുന്ന അക്രമികള്‍ ആദ്യം ക്യാമറകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണം- അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവം മോഷണമാണെന്നാണ് പോലീസിന്റെ ഭാഷ്യം. കേസ് പുരോഗമിക്കുന്നതും അതേ രീതിയിലാണ്.

സംഭവത്തെ ശക്തമായി അപലപിച്ച് ഡല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

SUMMARY: A Christian missionary school in south Delhi was vandalised late on Thursday night, after two unidentified men entered the building, destroyed the CCTV cameras and wrecked the principal's office.

Keywords: Delhi Christian School, Prime Minister, Narendra Modi, Delhi Police commissioner, B S Bassi, Holy Child Auxilium School,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia