ചൈനീസ് നുഴഞ്ഞുകയറ്റം: സൈനീക മേധാവി ഭൂട്ടാന്‍ സന്ദര്‍ശനം റദ്ദാക്കി

 


ന്യൂഡല്‍ഹി: (www.kvartha.com 22.09.2014) ലഡാക്കിലെ ചുമാറില്‍ ചൈനീസ് സൈന്യം തമ്പടിച്ചതിനെതുടര്‍ന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് ഭൂട്ടാന്‍ സന്ദര്‍ശനം റദ്ദാക്കി. തിങ്കളാഴ്ച നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലേയ്ക്ക് തിരിക്കേണ്ടതായിരുന്നു സുഹാഗ്.

സന്ദര്‍ശനം പിന്നീട് അടത്തുമെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് നുഴഞ്ഞുകയറിയത്. ഇന്ത്യന്‍ സൈന്യം പ്രതിരോധവുമായി രംഗത്തെത്തിയതോടെ 45 സൈനീകര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ ലഡാക്കില്‍ നിന്ന് പിന്മാറിയിരുന്നു.
ചൈനീസ് നുഴഞ്ഞുകയറ്റം: സൈനീക മേധാവി ഭൂട്ടാന്‍ സന്ദര്‍ശനം റദ്ദാക്കിഎന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നൂറോളം ചൈനീസ് സൈനീകര്‍ വീണ്ടും ചുമാറിലേയ്ക്ക് കടക്കുകയും അതിര്‍ത്തിക്ക് സമീപം തമ്പടിക്കുകയും ചെയ്തു.

ഇവര്‍ ചുമാറില്‍ 7 ടെന്റുകള്‍ സ്ഥാപിച്ചു. പ്രകോപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ 15ഓളം ബറ്റാലിയനെ ഇന്ത്യന്‍ സേന വിന്യസിപ്പിച്ചിട്ടുണ്ട്.

SUMMARY: New Delhi: With the matter of the incursion by Chinese troops into Ladakh yet to be resolved, Army Chief Gen Dalbir Singh Suhag has called-off his four-day visit to Bhutan which was scheduled to start today.

Keywords: Bhutan, China, Chumar, Daulat Beg Oldie, Defence, Gen Dalbir Singh Suhag, India, Ladakh, NewsTracker, PLO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia