മാസ്കും ഗ്ലൗസും നിർബന്ധം, രണ്ടു മണിക്കൂര്‍ മുമ്പേ റിപ്പോർട്ട് ചെയ്യണം, ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടണം, ലോക്ക് ഡൗണിനുശേഷം വ്യോമഗതാഗതം ആരംഭിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പുറത്തിറക്കി
Apr 14, 2020, 13:11 IST
ന്യൂഡെൽഹി: (www.kvartha.com 14.04.2020) ലോക്ക് ഡൗണിനുശേഷം വ്യോമഗതാഗതം ആരംഭിക്കുമ്പോൾ പാലിക്കേണ്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കി. സി ഐ എസ് എഫ് (സെൻട്രൽ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) ആണ് യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട ചട്ടങ്ങൾ പുറത്തിറക്കിയത്. ഫ്‌ളൈറ്റ് പുറപ്പെടേണ്ട സമയത്തിന് രണ്ട് മണിക്കൂറിന് മുമ്പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ നിർബന്ധമായും യാത്രക്കാർ കരുതിയിരിക്കണം. യാത്ര ചെയ്യുമ്പോൾ ഇവ ധരിക്കണം. ഓരോ ഗേറ്റിലും സാനിറ്റൈസര്‍ ഉണ്ടാവും, കൈകള്‍ വൃത്തിയായി കഴുകണം എന്നിവയടക്കമുള്ള ചട്ടങ്ങളാണ് പുറത്തിറക്കിയത്.
എല്ലാ ഫ്ലൈറ്റുകളിലും ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിവാക്കിയിടണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, ക്വാറന്റൈന്‍ ചെയ്തിട്ടുള്ളവര്‍ സിഐഎസ്എഫ് പ്രത്യേക ചെക്കിങ് പോയിന്റുകളിലാവും പരിശോധന നടത്തുക. ഫ്‌ളൈറ്റുകളില്‍ സ്വന്തം സീറ്റുകളില്‍ യാത്രക്കാര്‍ എത്തുന്ന സമയത്ത് ക്രൂ അംഗങ്ങള്‍ സാനിറ്റൈസര്‍ നല്‍കും. ക്വാറന്റൈന്‍ ചരിത്രം, സമ്പർക്ക വിവരങ്ങൾ എന്നിവ മനസ്സിലാക്കാന്‍ ഓരോ യാത്രക്കാരനും പ്രത്യേകം ചോദ്യാവലികളും പൂരിപ്പിക്കാന്‍ നല്‍കും. ടെപംറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് യാത്രക്കാരുടെ പനി പരിശോധിക്കും.
നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളില്‍ പ്രത്യേക ക്രമീകരണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സ്‌പൈസ് ജെറ്റ് പുറത്തു വിട്ടു. ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുന്ന തരത്തിലുള്ള ക്രമീകരണമാണ് സ്‌പൈസ് ജെറ്റ് നടത്തിയത്. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ ഇരിക്കാതിരിക്കാന്‍ ക്രോസ് ചിഹ്നം സീറ്റുകളില്‍ പതിപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിലേക്ക് കയറുന്ന കോണിപ്പടികളിലും ഓരോ യാത്രക്കാരും പാലിക്കേണ്ട മിനിമം അകലത്തെ ചൂണ്ടിക്കാണിക്കുന്ന നിര്‍ദേശങ്ങളും പതിപ്പിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം. ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നുവരെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായ ശേഷം മാത്രം വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
Summary: CISF plans new airport rules post lockdown: Reach 2 hrs early with masks and gloves

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.