CAA Exempted | പൗരത്വ ഭേദഗതി നിയമം ഇവർക്ക് ബാധകമല്ല! ഒഴിവാക്കപ്പെട്ടവർ ആരെല്ലാമെന്ന് അറിയാം
Mar 13, 2024, 09:34 IST
ന്യൂഡെൽഹി: (KVARTHA) പൗരത്വ ഭേദഗതി നിയമം 2019 (CAA) വിജ്ഞാപനം കേന്ദ്ര സർക്കാർ തിങ്കളാഴ്ചയാണ് (മാർച്ച് 11) പുറത്തിറക്കിയത്. ഇപ്പോൾ ഈ നിയമം രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് സിഎഎ വഴിയൊരുക്കി. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഭ്യന്തരകാര്യ മന്ത്രാലയം വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
എന്താണ് പൗരത്വ ഭേദഗതി നിയമം?
പൗരത്വ ഭേദഗതി നിയമ പ്രകാരം പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31-ന് മുമ്പ് വന്നവർക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാവുക. അപേക്ഷകൻ ഇന്ത്യയിൽ പ്രവേശിച്ച തീയതി മുതൽ ഇന്ത്യൻ പൗരന്മാരായി കണക്കാക്കപ്പെടുന്നു.
1955-ലെ നിയമത്തിൽ എന്ത് മാറ്റം വന്നു?
2016-ലാണ് പൗരത്വ ഭേദഗതി ബിൽ 2016 കൊണ്ടുവന്നത്. ഇതിൽ 1955ലെ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി. ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനാണ് ഈ മാറ്റങ്ങൾ. 1955 ലെ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയ ശേഷം, 2016 ഓഗസ്റ്റ് 12 ന് സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് അയച്ചു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു.
2019ൽ പാർലമെൻ്റ് പാസാക്കി
ഭേദഗതികൾക്ക് ശേഷം, ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ബിൽ 2019 ഡിസംബർ ഒമ്പതിന് ലോക്സഭയിൽ അവതരിപ്പിച്ചു. 2019 ഡിസംബർ 11ന് രാജ്യസഭയിലും പാസായി. ഇതിന് 2019 ഡിസംബർ 12-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. എന്നാൽ വലിയ എതിർപ്പിനെ തുടർന്ന് അന്ന് ഇത് നടപ്പാക്കാനായില്ല. ഏകദേശം നാല് വർഷത്തിന് ശേഷം ഇപ്പോൾ ഇത് പ്രാബല്യത്തിൽ വന്നു.
ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ
* ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവി അനുവദിച്ചിട്ടുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മിക്ക ആദിവാസി മേഖലകളിലും പൗരത്വ (ഭേദഗതി) നിയമം, 2019 നടപ്പാക്കില്ലെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
* ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ച ആദിവാസി മേഖലകളെയും സിഎഎയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഈ സ്വയംഭരണ സമിതികൾ അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ നിലവിലുണ്ട്.
* രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്ര ചെയ്യാൻ ഇന്നർ ലൈൻ പെർമിറ്റ് (ILP) ആവശ്യമുള്ള എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കില്ല. നോർത്ത് ഈസ്റ്റിലെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ ഇന്നർ ലൈൻ പെർമിറ്റ് ബാധകമാണ്.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ ലിസ്റ്റ് ഇതാ:
* പാകിസ്താൻ, അഫ്ഗാനിസ്താൻ അല്ലെങ്കിൽ ബംഗ്ലാദേശ് സർക്കാർ നൽകിയ പാസ്പോർട്ടിൻ്റെ പകർപ്പ്
* ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ (FRRO) അല്ലെങ്കിൽ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസർ (FRO) നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റസിഡൻഷ്യൽ പെർമിറ്റ്
* അഫ്ഗാനിസ്താനിലോ ബംഗ്ലാദേശിലോ ഉള്ള സർക്കാർ അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റ്
* പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സ്കൂൾ അല്ലെങ്കിൽ കോളേജ് അല്ലെങ്കിൽ ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റി അധികാരികൾ നൽകുന്ന സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
* ഈ രാജ്യങ്ങളിലെ സർക്കാർ അധികാരികൾ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ നൽകുന്ന ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ
* ഈ രാജ്യങ്ങളിലെ സർക്കാർ അതോറിറ്റി നൽകുന്ന ഏതെങ്കിലും ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്
* പാകിസ്താൻ, അഫ്ഗാനിസ്താൻ അല്ലെങ്കിൽ ബംഗ്ലാദേശിൽ ഉള്ള ഭൂമി അല്ലെങ്കിൽ വാടക രേഖകൾ
* അപേക്ഷകൻ്റെ മാതാപിതാക്കളോ മുത്തശ്ശി-മുത്തശ്ശന്മാർ ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ പൗരനാണെന്ന് കാണിക്കുന്ന ഏതെങ്കിലും രേഖ
* അപേക്ഷകർ ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ നിന്നുള്ളവരാണെന്ന് സ്ഥാപിക്കുന്ന സർക്കാർ അതോറിറ്റിയോ സർക്കാർ ഏജൻസിയോ നൽകുന്ന മറ്റേതെങ്കിലും രേഖ
Keywords: News, National, New Delhi, CAA, Citizenship Amendment Act, Central Government, Indian Citizenship, Parliament, Citizenship Amendment Act 2019: Know Areas Exempted.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.