പൗരത്വ ഭേദഗതി നിയമം; കലാപതീയില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ മരണം അഞ്ചായി; ആസൂത്രിത അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം

 


ന്യൂഡെല്‍ഹി: (www.kvartha.com 25.02.2020) അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുമ്പു ഡെല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ഇടയിലേക്ക് നിയമത്തെ അനുകൂലിക്കുന്നവര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഒരു പോലീസ് ഉദ്യോഗസ്ഥനും നാലു സിവിലിയന്‍മാരുമാണ് മരിച്ചത്. 24 മണിക്കൂറായി തുടരുന്ന അക്രമത്തില്‍ 50 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരാളുടെ തലയ്ക്കാണു വെടിയേറ്റിരിക്കുന്നത്. ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ ലാലാണ് മരിച്ചത്. ഇദ്ദേഹത്തിനു കല്ലേറിലാണ് പരിക്കേറ്റത്. അക്രമത്തില്‍ മറ്റൊരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ശര്‍മയ്ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ചു വ്യക്തതയില്ല.

പൗരത്വ ഭേദഗതി നിയമം; കലാപതീയില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ മരണം അഞ്ചായി; ആസൂത്രിത അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സംഘവും എത്തുന്നതിന് തൊട്ടുമുമ്പാണു ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭജന്‍പുര്‍, മൗജ്പുര്‍, കര്‍ദംപുരി എന്നിവിട ങ്ങളാണു സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

അഗ്‌നിശമന വാഹനത്തിനും രണ്ടു വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. ഭജന്‍പുരില്‍ അക്രമികള്‍ പെട്രോള്‍ പമ്പിനും തീയിട്ടു. മൗജ്പുരിലും ഭജന്‍പുരിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു.

ജാഫറാബാദ്, മൗജ്പുര്‍-ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്രി എന്‍ക്ലേവ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിക്കുകയും നടത്താനിരുന്ന പരീക്ഷകളും മാറ്റി. സംഘര്‍ഷത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ ജാഫ്രാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് എതിരായി ഞായറാഴ്ച ഡെല്‍ഹി മുന്‍ എംഎല്‍എയും ഭാരതീയ ജനതാ പാര്‍ട്ടി നേതാവുമായ കപില്‍ മിശ്ര റാലി സംഘടിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപം ''മറ്റൊരു ഷഹീന്‍ ബാഗ്'' പ്രതിഷേധം തടയാന്‍ ആളുകളെ പ്രേരിപ്പിച്ച് അദ്ദേഹം ട്വിറ്ററിലൂടെ ഒരു കോള്‍ നല്‍കി.

താമസിയാതെ, പുതിയ നിയമത്തെ പിന്തുണയ്ക്കുന്നവരും വിമര്‍ശകരും തമ്മില്‍ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മിശ്രയെ സംബന്ധിച്ചിടത്തോളം, ഇത്തരമൊരു വിവാദത്തില്‍ ഏര്‍പ്പെടുന്നത് ഇതാദ്യമല്ല. അക്രമ ഭീഷണികള്‍ ഉന്നയിച്ച് ഇതിന് മുന്‍പും മുന്‍ എംഎല്‍എ സാമുദായിക പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Keywords:  News, National, India, New Delhi, Police, Protest, Protesters, Death, BJP, MLA, Civilian, Citizenship Amendment Act; Widespread Protests over Planned Violence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia