Chief Justice | കോടതി വിധികള്‍ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കൈകൂപ്പി സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്; ദൃശ്യങ്ങള്‍ വൈറല്‍
Aug 15, 2023, 15:39 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോടതി വിധികള്‍ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ അഭിനന്ദിച്ച് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷകളുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തെ സദസ്സിലിരുന്നവര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രത്യേക ക്ഷണിതാവായെത്തിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സുപ്രീംകോടതി വിധികള്‍ ഹിന്ദി, തമിഴ്, ഒഡിയ, ഗുജറാതി ഭാഷകളില്‍ ലഭ്യമാക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. പൗരന്മാര്ക്ക് നീതി ഉറപ്പാക്കാനാണ് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന ഭാഷയില്‍ വിധിപ്പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനത്തിനും ഇംഗ്ലീഷിലുള്ള വിധിപ്പകര്‍പ്പ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മറ്റ് പ്രാദേശിക ഭാഷകളിലും വിധിപ്പകര്‍പ്പ് നല്‍കാനുള്ള തയാറെടുപ്പിലാണെന്നും സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ഇക്കാലത്ത് ജനങ്ങളിലേക്ക് ഇത് എളുപ്പത്തില്‍ എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശത്തെ സദസ്സിലിരുന്നവര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രത്യേക ക്ഷണിതാവായെത്തിയ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സുപ്രീംകോടതി വിധികള്‍ ഹിന്ദി, തമിഴ്, ഒഡിയ, ഗുജറാതി ഭാഷകളില്‍ ലഭ്യമാക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. പൗരന്മാര്ക്ക് നീതി ഉറപ്പാക്കാനാണ് അവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന ഭാഷയില്‍ വിധിപ്പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: CJI Chandrachud's folded hand gesture as PM Modi lauds Supreme Court for this move, New Delhi, News, Politics, CJI Chandrachud's Folded Hand, PM Modi, Independence Day, Social Media, Supreme Court, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.