അല്‍തമസ് കബീര്‍ പുതിയ ചീഫ് ജസ്റ്റിസ്

 



അല്‍തമസ് കബീര്‍ പുതിയ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി:  ഇന്ത്യയുടെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അല്‍തമസ് കബീര്‍ ചുമതലയേല്‍ക്കും. സ്വതന്ത്ര ഇന്ത്യയിലെ നാലാമത്തെ മുസ്‌ളിം ചീഫ് ജസ്റ്റിസായിരിക്കും അല്‍തമസ് കബീര്‍. സെപ്റ്റംബര്‍ 29നാണ് അല്‍തമസ് കബീര്‍ ചുമതലയേല്‍ക്കുക.വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ തന്റെ പിന്‍ഗാമിയായി അല്‍തമസ് കബീറിന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഉന്നതരായ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത കുടുംബത്തില്‍ നിന്നാണ് അല്‍തമസ് കബീറിന്റെ വരവ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെയും മന്ത്രിസഭകളിലുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിന്റെ അനന്തരവനാണ് കബീര്‍. 1973ല്‍ കൊല്‍ക്കത്ത ബാറില്‍ അഭിഭാഷകനായി തുടങ്ങിയ കബീര്‍ 1990ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.

2005ല്‍ സെപ്റ്റംബറില്‍ സുപ്രീംകോടതി ജസ്റ്റിസായി ചുമതലയേറ്റു. ചീഫ് ജസ്റ്റിസായി 10 മാസം സേവനമനുഷ്ഠിച്ച ശേഷം അടുത്ത വര്‍ഷം ജൂലൈ 18ന് വിരമിക്കും.


SUMMARY: Chief Justice of India SH Kapadia, who retires this month, has recommended the name of seniormost Supreme Court judge Justice Altamas Kabir as his successor, setting in motion the process of change of guard in the apex court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia