ഒഡീഷ നിയമസഭയ്ക്ക് പുറത്ത് സംഘര്‍ഷം: പ്രക്ഷോഭകര്‍ പോലീസുകാരിയെ തല്ലിച്ചതച്ചു
Sep 6, 2012, 17:07 IST
ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെതുടര്‍ന്ന് പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ പോലീസുകാരിയെ തല്ലിച്ചതച്ചു. സംഘര്‍ഷത്തില്‍ 60ലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കല്‍ക്കരി കുംഭകോണത്തില്‍ നവീന്‍ പട്നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെത്തുടര്‍ന്ന് പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രക്ഷോഭകരില്‍ ചിലര്‍ മദ്യപിച്ചിരുന്നതായും വടികളും ആയുധങ്ങളും കൈവശം സൂക്ഷിച്ചിരുന്നതായും ബിജെഡി എം.പി പിനാക്കി മിശ്ര ആരോപിച്ചു.
പ്രക്ഷോഭകര്‍ ആയുധങ്ങളും വടികളുമായി മാര്‍ച്ചില്‍ പങ്കെടുക്കുകയും മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്ന് ഡിജിപി പ്രകാശ് മിശ്രയും ആരോപിച്ചു. 25,000ത്തിലേറെ പ്രക്ഷോഭകരെ നിയന്ത്രിക്കാനുള്ള പോലീസ് സേനയെ സജ്ജമാക്കിയിരുന്നെങ്കിലും കരുതികൂട്ടിയുള്ള ആക്രമണത്തെ നേരിടാന്‍ തയ്യാറെടുത്തിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് മണിക്കൂറിലേറെ സ്ഥലത്ത് സംഘര്‍ഷം നിലനിന്നു. സ്ഥിതിഗതികള്‍ പിന്നീട് നിയന്ത്രണവിധേയമായതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

SUMMERY: Bhubaneswar: Thousands of Congress workers in Bhubaneshwar clashed with police after trying to storm the Assembly building there, to demand the resignation of chief minister Naveen Patnaik, alleging his involvement in the coal allocation scam. Several protesters as well as 60 policemen have been injured, including a woman officer.
Keywords: National, Protesters, Clash, Police, Injured, Woman cop, Attacked, Bhuwaneshwar, Odisha, Assembly, Resignation, Coal scam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.