ലഞ്ച് ബോക്‌സ് എടുത്തതിന് കത്രിക കൊണ്ട് കുത്തി; ഒന്നാംക്ലാസുകാരന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു
Aug 7, 2015, 16:44 IST
മുംബൈ: (www.kvartha.com 07.08.2015) ലഞ്ചുബോക്‌സ് എടുത്തതിനെ ചൊല്ലിയുള്ള കയ്യാങ്കളിക്കിടെ ഒന്നാംക്ലാസുകാരന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. മുംബൈയില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഒന്നാം ക്‌ളാസുകാരനായ വിദ്യാര്‍ത്ഥിയ്ക്കാണ് സഹപാഠിയുടെ ആക്രമണത്തില്‍ കാഴ്ച ശക്തി നഷ്ടമായത്.
ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം. ലഞ്ച് ബോക്‌സ് എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെ സഹപാഠി ഒന്നാംക്ലാസുകാരന്റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തുകയായിരുന്നു. അക്രമത്തില്‍ കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായി. കാഴ്ച തിരിച്ച് കിട്ടാനായി കുട്ടിയെ നേത്രപടല ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
കുട്ടിക്ക് കാഴ്ച നഷ്ടപ്പെടാനിടയായ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പങ്കുണ്ടെന്നും അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയില്ലെന്നും കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാരോപിച്ച രക്ഷിതാക്കള്‍ സ്‌കൂളിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് .എന്നാല്‍ കുട്ടികളെ തങ്ങള്‍ നിരീക്ഷിയ്ക്കാറുണ്ടെന്നും ലോഹ ഉപകരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ കുട്ടികളുടെ കണ്ണില്‍പെടാതെ മാറ്റിവെക്കാറുന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
Also Read:
കാര്‍ തലകീഴായി കുഴിയിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
Keywords: Mumbai: Class 1 student loses vision in one eye after classmate hits him with a pair of scissors, Hospital, Treatment, Allegation, Parents, Complaint, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.