Heart Attack | 'ഹൃദയാഘാതത്തെ തുടര്‍ന്ന് 8-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു'; ചെറുപ്രായത്തില്‍ തന്നെ ഹൃദയസ്തംഭനം സംഭവിക്കുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍ വിശദീകരിച്ച് ഡോക്ടര്‍മാര്‍
May 16, 2023, 19:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ 15 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചതായി അധികൃതര്‍ അറിയിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ രോഹിത് സിംഗ് ആണ് മരിച്ചത്. ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
രോഹിത്തിന്റെ കൈകാലുകള്‍ അമര്‍ത്തി വെള്ളം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബോധം തിരിച്ചുകിട്ടിയില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. നിര്‍ജലീകരണം സംഭവിച്ചിരിക്കാമെന്ന് കരുതി വിദ്യാര്‍ത്ഥിക്ക് ഒആര്‍എസ് ലായനി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് നൂതന്‍ സക്സേനയും വ്യക്തമാക്കി.
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ അതിവേഗം ഉയരുന്നു
ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തങ്ങളുടെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഹൃദയാഘാത കേസുകള്‍ 15-20 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും, ഇവരില്‍ ഭൂരിഭാഗവും 25 വയസും അതില്‍ താഴെയുള്ളവരുമാണെന്നും മുംബൈയിലെ ഒരു ആശുപത്രി അധികൃതര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ജീവിതശൈലിയുടെ പങ്ക്
യുവാക്കളുടെ ഹൃദയാഘാതം വര്‍ധിക്കുന്നതിന് പ്രധാന ഘടകങ്ങളായി പല ഡോക്ടര്‍മാരും ജീവിതശൈലി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാറുന്ന കാലഘട്ടത്തില്‍, സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ യുവാക്കള്‍ സ്‌ട്രോക്കിന് കീഴടങ്ങുന്നുണ്ട്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലെ തടസം മൂലമുണ്ടാകുന്ന ഇസ്‌കെമിക് സ്‌ട്രോക്കാണ് ഏറ്റവും സാധാരണമായത്. പുകവലി, മദ്യപാനം, വ്യായാമക്കുറവ് മൂലമുള്ള ബിഎംഐ വര്‍ധനവ്, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ നിരവധി അപകട ഘടകങ്ങള്‍ പക്ഷാഘാതത്തിന് കാരണമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ 17.9 ദശലക്ഷം ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ അഞ്ചിലൊന്ന് ഇന്ത്യയിലാണ്, പ്രത്യേകിച്ച് യുവതലമുറയില്‍.
ഇവ ശ്രദ്ധിക്കൂ
* പോഷകസമൃദ്ധമായ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക
* ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക
* ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക
* പുകവലി ഉപേക്ഷിക്കുക
* നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക
* മുമ്പ് സ്‌ട്രോക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍, വിവേകത്തോടെ മരുന്നുകള്‍ കഴിക്കണം

Keywords: Heart Attack, National News, Malayalam News, Health News, Class 8 Student Dies Of A Cardiac Arrest; Doctors Explain Possible Reasons For Heart Attack At A Young Age.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.