തസ്ലീമ നസ്‌റീന്റെ ട്വീറ്റിനെതിരെ മത പണ്ഡിതന്‍

 


ലഖ്‌നൗ: വിവാദ എഴുത്തുകാരി തസ്ലീമ നസ്‌റീനെതിരെ പരാതിയുമായി മുസ്ലീം മതപണ്ഡിതന്‍ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ഹസാന്‍ റാസ ഖാന്‍ നൂറി മിയാനാണ് തസ്ലീമയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. നവംബര്‍ 6 ന് ചെയ്ത ട്വീറ്റാണ് തസ്ലീമയെ വീണ്ടും വിവാദത്തിലേയ്ക്ക് നയിച്ചത്.

സമൂഹത്തെ ഭിന്നിപ്പിക്കുകയും പിന്തിരിക്കുകയും ചെയ്യുന്നവര്‌ക്കെതിരെ ഇന്ത്യക്കാര്‍ പ്രതികരിക്കണം. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാരേയും നേരിടണം. ഇത്തരം വാര്‍ത്തകള്‍ ജനാധിപത്യത്തിലെ മോശം വാര്‍ത്തകളാണെന്നുമായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

ആം ആദ്മി പാര്ട്ടി നേതാവ് അരവിന്ദ് കേജരിവാളും മത പണ്ടിതന്‍ മൌലാന തൗഖീര്‍ രാസ ഖാനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തസ്ലീമ.

തസ്ലീമ നസ്‌റീന്റെ ട്വീറ്റിനെതിരെ മത പണ്ഡിതന്‍ മനുഷ്യാവകാശങ്ങല്‍, സംസാരം, ഭരണഘടന എന്നിവയെ ബഹുമാനിക്കാതിരിക്കുന്ന മതപണ്ഡിതരുടെ പിന്തുണ സ്വാതന്ത്രത്തിനുശേഷവും ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ തേടിപ്പോകാറുണ്ടെന്നും തസ്ലീമ ട്വീറ്റ് ചെയ്തു. ഇസ്ലാം വിരുദ്ധ കൃതി എഴുതിയ തസ്ലീമയ്‌ക്കെതിരെ 2007l ഫത്വ പുറത്തിറക്കിയതോടെയാണ് തൗഖീര്‍ രാസ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.

SUMMARY: Lucknow: An FIR has been lodged in Lucknow, Uttar Pradesh, against controversial Bangladeshi writer Taslima Nasreen, after a Muslim cleric of the district alleged in a police complaint that she has "hurt religious sentiments" with her tweets.

Keywords: National, Thasleema Nasrin, Uttar Pradesh, Twitter,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia