പ്രവാസികള്‍ക്ക് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മാറ്റത്തില്‍ പങ്കാളികളാകാം: മുഖ്യമന്ത്രി
Jan 10, 2014, 00:45 IST
ന്യൂഡല്‍ഹി: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങള്‍ക്കൊപ്പം ചേരാന്‍ പ്രവാസി ലോകത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷണിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് 2014-ലെ പ്ലീനറി സമ്മേളനത്തില്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ, മാനവ വിഭവശേഷികളില്‍ കനത്ത നിക്ഷേപമാണ് കേരളം നടത്തിയിട്ടുള്ളത്. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും വാര്‍ഷിക ബജറ്റിന്റെ 40 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നില്ല. മറ്റുരാജ്യങ്ങള്‍ക്ക് മനുഷ്യവിഭവശേഷി പ്രദാനം ചെയ്യുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്.
ആരോഗ്യ, ഉന്നതവിദ്യാഭ്യാസ രംഗങ്ങളില്‍ ആഗോള നിലവാരം കൈവരിക്കുകയും സാധാരണക്കാര്‍ക്കും ഇവ പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ രംഗങ്ങളില്‍ പൊതു-സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനുള്ള നയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനായി ഊര്‍ജ, ഗതാഗത മേഖലകളില്‍ ആകുന്നത്ര വികസനം സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നു. ഇതിനായി റെയില്‍വേ പാതകള്‍, ഹൈവേകള്‍, പുതിയ ജലപാതകള്‍, തീരദേശ ജലഗതാഗതം, തുറമുഖ ശൃംഖല, സീപ്ലെയിന്‍, പരമാവധി വിമാനത്താവളങ്ങളും തുറമുഖങ്ങളും എന്നിവ നിര്‍മിക്കുകയാണ്. ഊര്‍ജ ഉത്പാദന വിതരണ മേഖലയിലും ഗതാഗതത്തിലും സ്വകാര്യ പങ്കാളിത്തം തേടുക എന്നത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യമാണ്.
സംസ്ഥാനത്തേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അനേകം പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ കേരളം ഇപ്പോള്‍തന്നെ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപക കേന്ദ്രമായിരിക്കുകയാണ്. സ്വകാര്യ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്താവശ്യത്തിനും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Oommen Chandy, New Delhi, National, CM's Speech at Pravasi Bharatiya Divas 2014,
Government, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.