Cobra | കടിച്ച മൂർഖൻ പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ! അത്ഭുതകരമായി രക്ഷപ്പെട്ട് കൗമാരക്കാരൻ; കാരണം ഇതെന്ന് വിദഗ്ധർ

 


റായ്പൂർ: (www.kvartha.com) എട്ടുവയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ വിദൂരമായ പന്ദർപാഡ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപക് എന്ന കുട്ടിയാണ് പാമ്പിനെ കൊന്നത്.         
Cobra | കടിച്ച മൂർഖൻ പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ! അത്ഭുതകരമായി രക്ഷപ്പെട്ട് കൗമാരക്കാരൻ; കാരണം ഇതെന്ന് വിദഗ്ധർ
'പാമ്പ് എന്റെ കൈയിൽ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത വേദന തോന്നി. ഞാൻ അതിനെ കുലുക്കാൻ ശ്രമിച്ചപ്പോൾ അനങ്ങാത്തതിനാൽ, ഞാൻ അതിനെ രണ്ടുതവണ ശക്തമായി കടിച്ചു. പിന്നെ എല്ലാം പെട്ടെന്ന് സംഭവിച്ചു', കുട്ടി പറഞ്ഞു. വീട്ടുകാർ ദീപകിനെ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. 'ആന്റിവെനം നൽകുകയും ഒരു ദിവസം മുഴുവൻ നിരീക്ഷണത്തിൽ തുടരുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു', ബ്ലോക് മെഡികൽ ഓഫീസർ ഡോ. ജെംസ് മിഞ്ച് വ്യക്തമാക്കി.    
Cobra | കടിച്ച മൂർഖൻ പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് 8 വയസുകാരൻ! അത്ഭുതകരമായി രക്ഷപ്പെട്ട് കൗമാരക്കാരൻ; കാരണം ഇതെന്ന് വിദഗ്ധർ

'ദീപക് രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ല. വേഗത്തിൽ സുഖം പ്രാപിച്ചു. വിഷമുള്ള പാമ്പ് കടിച്ചെങ്കിലും വിഷം പുറത്തേക്ക് വന്നില്ല. ഡ്രൈ ബൈറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരം പാമ്പുകടി വേദനാജനകമാണ്. എന്നാൽ, മറ്റ് പ്രശ്നനങ്ങൾ ഒന്നും ഉണ്ടാവില്ല', പാമ്പ് വിദഗ്ധൻ കൈസർ ഹുസൈൻ വിശദീകരിച്ചു. ഇത്തരം കേസുകൾ വിരളമാണെന്നാണ് വിദഗ്ധർ പറയുന്നത്. ജഷ്പൂർ ആദിവാസി ജില്ലയാണ്. പാമ്പുകൾ ഏറെയുള്ളതിനാൽ 'സർപങ്ങളുടെ വാസസ്ഥലം' എന്നും ഇത് അറിയപ്പെടുന്നു.

Keywords: Cobra dies of child bite in Chhattisgarh!, News, National, Report, Top-Headlines, Latest-News, Snake, Child.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia