Cobra Injured | യുപിയില്‍ ഇരുമ്പുദണ്ഡ് വീണ് പരുക്കേറ്റ മൂര്‍ഖനെ ആംബുലന്‍സില്‍ ചികിത്സക്കായി ഡെല്‍ഹിയിലെത്തിച്ചു
Oct 9, 2023, 12:13 IST
ന്യൂഡെല്‍ഹി: (KVARTHA) ഉത്തര്‍ പ്രദേശില്‍ ഇരുമ്പുദണ്ഡ് വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ മൂര്‍ഖനെ ആംബുലന്‍സില്‍ ചികിത്സക്കായി ഡെല്‍ഹിയിലെത്തിച്ചു. ശനിയാഴ്ച ബുദൗന്‍ ജില്ലയിലെ ഒരു ഹാര്‍ഡ് വെയര്‍ കടയില്‍ വച്ച് ഇരുമ്പ് ദണ്ഡ് വീണാണ് പാമ്പിന് പരുക്കേറ്റത്.
ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരന് വലിയ ഇരുമ്പ് ദണ്ഡ് എടുക്കുന്നതിനിടെ പാമ്പിനെ കാണുകയായിരുന്നു. ഇതോടെ പേടിച്ചരണ്ട ഇയാളുടെ കയ്യില്‍നിന്നും പാമ്പിന് മുകളിലേക്ക് ഇരുമ്പ് പാളി വീഴുകയായിരുന്നു. തുടര്‍ന്ന് വിവരം വനപാലകരെ അറിയിക്കുകയായിരുന്നു.
ബുദൗനിലും പരിസര പ്രദേശങ്ങളിലും പാമ്പിന് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ പീപിള്‍ ഫോര്‍ ആനിമല്‍ വൊളന്റിയര്‍മാരാണ് മൂര്‍ഖനെ ഡെല്‍ഹിയിലെത്തിച്ചത്. സ്വകാര്യ ആംബുലന്‍സിന് 5000 രൂപ നല്‍കിയാണ് പാമ്പിനെ ഡെല്‍ഹിയിലേക്ക് കൊണ്ടുപോയത്.
ഡെല്‍ഹിയിലെ വൈല്‍ഡ് ലൈഫ് എസ് ഒ എസ് സെന്ററിലേക്കാണ് പാമ്പിനെ മാറ്റിയതെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. മുറിവുകള്‍ സുഖപ്പെട്ടാല്‍ പാമ്പിനെ തുറന്നുവിടുമെന്ന് പീപിള്‍ ഫോര്‍ ആനിമല്‍ സംഘടന പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു പാമ്പിനെ ഡെല്‍ഹിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയത്.

Keywords: Cobra Injured At Shop In UP's Badaun, Taken To Delhi In Ambulance For Treatment On Maneka Gandhi's Advise, New Delhi, News, Cobra Injured, Hospital, Ambulance, Iron Robe, Forest, Maneka Gandhi, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.