വാഹനത്തില്‍നിന്ന് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം ബൈകില്‍ സഞ്ചരിക്കവെ ഷോള് കുരുങ്ങി റോഡില്‍ വീണ് തല വേര്‍പെട്ട്
Jan 31, 2022, 08:26 IST
കോയമ്പതൂര്‍ : (www.kvartha.com 31.01.2022) അസുഖത്തെ തുടര്‍ന്ന് അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയ 10 വയസുകാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്.
അസുഖം ബാധിച്ച ദര്‍ശനയെ അയല്ക്കാരന് വി വിഘ്നേശിന്റെ ബൈകില്‍ അമ്മ അന്നൂര്‍ സര്‍കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം. വിഘ്നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷോള് ബൈകിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍നിന്ന് വേര്‍പെട്ടാണ് മരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അസുഖമുള്ളതിനാല്‍ കാറ്റ് തട്ടാതിരിക്കാനാണ് കുട്ടിക്ക് ഷോള് കഴുത്തില്‍ ചുറ്റിയിരുന്നതെന്ന് മാതാവ് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.