കാഴ്ചയുണ്ടായിട്ടും, മദനിഷ്ടം അന്ധനായി പരീക്ഷയെഴുതാന്‍!

 


(www.kvartha.com 26.09.2015) കാഴ്ചയുണ്ടായിട്ടും കണ്ണുകെട്ടി പരീക്ഷ എഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, ഇല്ല അല്ലേ? എന്നാല്‍ മദനേശ്വരന്‍ ചിന്തിച്ചിട്ടും, പ്രവര്‍ത്തിച്ചിട്ടും ഉണ്ട്. ആര്‍. മദനേശ്വരന്‍ എന്ന കൊയമ്പത്തൂരുകാരന്‍ 12 വയസുകാരന്റെ ജീവിതം വളരെ രസകരമാണ്. പഠിക്കുന്നത് ഏഴാം ക്ലാസിലാണ്. കാഴ്ചയ്ക്ക് ഒരു കുഴപ്പവും ഇല്ലാത്ത മദന്‍ എന്നാല്‍ സ്‌കൂളിലെ ഒന്നാം പാദപരീക്ഷ എഴുതിയത് കണ്ണുകെട്ടിയാണ്. 2 മണിക്കൂര്‍ നീണ്ട പരീക്ഷ ഇങ്ങനെ വ്യത്യസ്തമായി എഴുതിയതിന്റെ കാരണം രസകരമാണ്. എങ്ങനെ എഴുതിയെന്നു ചോദിച്ചാല്‍ അക്കഥ ഇങ്ങനെ:

കഴിവുണ്ടായിട്ടും, ചിലപ്പോള്‍ ശാരീരിക വൈകല്യങ്ങളുടെ പേരില്‍ ദുരിതം അനുഭവിക്കുന്ന കണ്ണിന് കാഴ്ചയില്ലാത്ത കുട്ടികളുടെ നൊമ്പരം മനസിലാക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് മദന്‍ പറയുന്നത്.

എന്നാല്‍ മദന്‍ എഴുതിയ ഇംഗ്ലീഷ് പരീക്ഷയില്‍ ബ്രെയിന്‍ ലിപിയില്‍ തയാറാക്കിയ ചോദ്യപേപ്പര്‍ ഇല്ലായിരുന്നു. ഈ ലിപി മദനേശ്വരന് അറിയുകയും ഇല്ല. പിന്നെങ്ങനെയെന്നല്ലേ? ചോദ്യപേപ്പറില്‍ ഓരോ ഇംഗ്ലീഷ് അക്ഷരത്തിനും ഓരോ മണമാണ്. അത്തരത്തില്‍ മണത്ത് നോക്കിയാണ് ഓരോ ചോദ്യവും വായിച്ചു നോക്കിയാണ് ഉത്തരം എഴുതിയത്. ഒരു ബ്രെയിന്‍ ഫോള്‍ഡ് ആക്ടിവിറ്റിയില്‍ പോയാണ് ഈ കഴിവ് നേടിയത് എന്നാണ് മദന്‍ പറയുന്നത്. ഈ വ്യത്യസ്തമായ പരീക്ഷണത്തിന് പൂര്‍ണ പിന്തുണയാണ് സ്‌കൂള്‍ അധികൃതരും, വീട്ടുകാരും നല്‍കിയതെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാഴ്ചയുണ്ടായിട്ടും, മദനിഷ്ടം അന്ധനായി പരീക്ഷയെഴുതാന്‍!

SUMMARY: R. Madheswaran, a Class 7 boy at Sri Ramakrishna Matriculation Higher Secondary in Coimbatore, has normal eyesight. He wanted to feel how the blind experienced the world and to spread awareness on eye donation. For this purpose, the 12-year-old decided to try something novel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia