Youth Killed | കോയമ്പതൂരില്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സ്‌ഫോടനം; 25 കാരന്‍ മരിച്ചു; നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തില്‍ നഗരം; വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നു

 




കോയമ്പതൂര്‍: (www.kvartha.com) ടൗന്‍ഹാളിന് സമീപമുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു. മരിച്ചത് ഉക്കടം ജിഎം നഗറിലെ സ്വദേശിയും എന്‍ജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) എന്ന് തിരിച്ചറിഞ്ഞു. പൊട്ടിത്തെറിയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് മുന്നിലായിരുന്നു സ്‌ഫോടനം. സംഭവം ചാവേര്‍ ആക്രമണമാണെന്നാണ് സൂചന. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെയടക്കം പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച പുലര്‍ചെ നാലോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന കാര്‍ ഡ്രൈവറാണ് മരിച്ചത്. ഇയാള്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.  ചെക്‌പോസ്റ്റില്‍ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. 

ഇയാളെ 2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. പൊള്ളാച്ചിക്ക് സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരന്‍ എന്നയാളുടേതാണ് കാര്‍. 

സ്ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകരുകയും ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെല്‍ടര്‍ ഭാഗികമായി തകരുകയും ചെയ്തു. തകര്‍ന്ന കാറില്‍നിന്ന് പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിന്‍ഡര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. 


Youth Killed | കോയമ്പതൂരില്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ സ്‌ഫോടനം; 25 കാരന്‍ മരിച്ചു; നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തില്‍ നഗരം; വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നു

അന്വേഷണം നടക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പൊട്ടാത്തതുള്‍പെടെ രണ്ട് എല്‍പിജി സിലിന്‍ഡറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. സിലിന്‍ഡറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മില്‍ക് ബൂത് നടത്തുന്ന പ്രദേശവാസിയായ സെന്തില്‍ കണ്ണന്‍ പുലര്‍ചെ നാല് മണിയോടെ കട തുറക്കാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കാര്‍ പൊട്ടിത്തെറിക്കുന്നത് കണ്ടത്. പുലര്‍ചെയായതിനാല്‍ അധികം ആളുകള്‍ എത്തിയിരുന്നില്ല.  

സംഭവത്തെ തുടര്‍ന്ന് കോയമ്പതൂരില്‍ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാനും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കോയമ്പതൂര്‍ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പതൂര്‍ സിറ്റി പൊലീസ് കമീഷനര്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.

Keywords:  News,National,India,Blast,Killed,Youth,Police,Terror Relation,Top-Headlines, Coimbatore: Explosives seized after blast kills man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia