Arrested | മുടി മുറിച്ചതായും മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചെന്നും പരാതി; 7 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Nov 8, 2023, 11:34 IST
കോയമ്പത്തൂര്‍: (KVARTHA) റാഗിങ് ചെയ്‌തെന്ന പരാതിയില്‍ ഏഴ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ജൂനിയര്‍ വിദ്യാര്‍ഥികളുടെ മുടി മുറിച്ചതായും മദ്യത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചെന്നുമാണ് പരാതി.
പൊലീസ് പറയുന്നത്: ഒന്നാം വര്‍ഷ വിദ്യാര്‍ഥികളോട് ചില സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യം കഴിക്കാന്‍ പണം ആവശ്യപ്പെട്ടു. അവര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് മുടി മുറിക്കാനും മുതിര്‍ന്നവരെ അഭിവാദ്യം ചെയ്യാനും അവര്‍ നിര്‍ബന്ധിതരായി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കോളജിലെത്തി അന്വേഷണം നടത്തി.
ഇതിന് പിന്നാലെയാണ് ഏഴ് സീനിയര്‍ വിദ്യാര്‍ഥികളായ മാധവന്‍, മണി, വെങ്കിടേശന്‍, ധരണീധരന്‍, അയ്യപ്പന്‍, യാലിസ് എന്നിവരെ റാഗിംഗ് കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കോളജില്‍ മറ്റ് വിദ്യാര്‍ഥികള്‍ റാഗിംഗ് നേരിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
Keywords: Coimbatore, Students, Ragging, Case, College Students, News, National, Crime, Police, Police Booked, Complaint, Parents, Coimbatore: Seven students arrested in Ragging case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.