ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്

 


ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്
ന്യൂഡല്‍ഹി: ഉത്തരേന്ത്യ അതിശൈത്യത്തിലേക്കു നീങ്ങുന്നു. അടുത്ത നാലു ദിവസങ്ങളില്‍ താപനില നാലു ഡിഗ്രി വരെ കുറഞ്ഞേക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഡിസംബറിലെ ആദ്യദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ശക്തമായ തണുപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇതു കുറയുകയും താപനില വര്‍ധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കാലാവസ്ഥയ്ക്ക് മാറ്റം വരുത്തി ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. ഉത്തരേന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന നേരിയ മഴയും ഹിമാലയന്‍ മേഖലകളിലെ മഞ്ഞു വീഴ്ചയും വെള്ളിയാഴ്ച വരെ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഫലമായി ഈ ആഴ്ച അവസാനത്തോടെ അതിശൈത്യത്തിലേക്ക് നീങ്ങും.

വെള്ളിയാഴ്ചയോടെ പകല്‍ താപനില ശരാശരി 17 ഡിഗ്രി വരെ താഴും. എന്നാല്‍ കുറഞ്ഞ താപനിലയുടെ അളവില്‍ കാര്യമായ മാറ്റമുണ്ടാകില്ല. സാധാരണ ഡിസംബര്‍ ആദ്യവാരം അനുഭവപ്പെടുന്നതിനേക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് അധികമായിരുന്നു ഇതുവരെ അനുഭവപ്പെട്ട ശരാശരി പകല്‍ താപനില.

കാലവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം രോഗങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Key Words: Delhi, Kashmir cold, Snow, Weather, Winter, National, North India, Heat, December, Rain, Snow falling, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia