Judiciary | മണിപ്പൂര്‍ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംവി മുരളീധരനെ കൊല്‍കത്ത ഹൈകോടതിയിലേക്ക് മാറ്റാന്‍ കൊളീജിയം ശിപാര്‍ശ

 


ന്യൂഡെല്‍ഹി: (KVARTHA) ജസ്റ്റിസ് എം വി മുരളിധരനെ മണിപ്പൂര്‍ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് മാറ്റി. കൊല്‍കത്ത ഹൈകോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച (11.10.2023) ശിപാര്‍ശ ചെയ്തു. മണിപ്പൂരില്‍ തന്നെ തുടരാന്‍ അനുവദിയ്ക്കണമെന്ന ജസ്റ്റിസ് എം വി മുരളിധരന്റെ അഭ്യര്‍ഥന തള്ളിയാണ് കൊളീജിയം നടപടി.

സ്ഥിരം ചീഫ് ജസ്റ്റിസിന്റെ നിയമന നടപടികള്‍ ഉടന്‍ പൂർത്തീകരിക്കാമെന്ന് കേന്ദ്രസര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ജസ്റ്റിസ് എം വി മുരളിധരനെ കൊല്‍കത്ത ഹൈകോടതിയില്‍ നിയമിക്കും. ഡെല്‍ഹി ഹൈകോടതിയിലെ ജഡ്ജി ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ മണിപ്പൂര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുണ്ട്.

മെയ്‌തേയ് വിഭാഗത്തെ എസ്ടി വിഭാഗമായി പരിഗണിയ്ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എം വി മുരളിധരന്‍ ആയിരുന്നു.

Judiciary | മണിപ്പൂര്‍ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംവി മുരളീധരനെ കൊല്‍കത്ത ഹൈകോടതിയിലേക്ക് മാറ്റാന്‍ കൊളീജിയം ശിപാര്‍ശ



Keywords: News, National, National-News, Malayalam-News, Acting Chief Justice, Justice MV Muralidharan, Supreme Court, Collegium, Transfer Order, Manipur High Court, Judiciary, Calcutta High Court, Collegium recommends transfer of Manipur High Court Acting CJ MV Muralidharan to Calcutta High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia