റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് സ്വീകരിച്ച സൈനീകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

 


കശ്മീര്‍: (www.kvartha.com 27.01.2015) റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് സ്വീകരിച്ച സൈനീക ഓഫീസര്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍ വമയിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു പോലീസുകാരനും രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 42 രാഷ്ടീയ റൈഫിള്‍സിലെ കമാന്‍ഡിംഗ് ഓഫീസറായിരുന്ന കേണല്‍ മുനീന്ദ്ര നാഥ് റായ്ക്കാണ് റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് ലഭിച്ചത്.

ശ്രീനഗറില്‍ നിന്നും 36 കിമീ അകലെയുള്ള ട്രാല്‍ ഗ്രാമത്തില്‍ വെച്ചാണ് മുനീന്ദ്രനാഥ് റായ്ക്ക് വെടിയേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈനീകര്‍ക്കെതിരെ വെടിവെക്കുകയായിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസുകാരനും കൊല്ലപ്പെട്ടു.
റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് സ്വീകരിച്ച സൈനീകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ വര്‍ഷം കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രധാനപങ്ക് വഹിച്ച കേണല്‍ റായ്ക്ക് യുദ്ധ സേവ മെഡല്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്.

SUMMARY: An army officer who was awarded a gallantry medal this Republic Day, a policeman and two Hizbul Mujahideen militants were killed in a fierce gunfight in Jammu and Kashmir’s Pulwama district on Tuesday.

Keywords: Hizbul Mujahidheen, Militants, Jammu, Kashmir, Army Officer, Gallantry Medal,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia