മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടണമെന്നു സുപ്രീം കോടതിയിൽ പറഞ്ഞിട്ടില്ല: തിരഞ്ഞെടുപ്പ് കമീഷൻ
May 6, 2021, 12:19 IST
ന്യൂഡൽഹി: (www.kvartha.com 06.05.2021) മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടണമെന്നു സുപ്രീം കോടതിയിൽ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ സഹചാരികളാണെന്ന നിലപാടിൽ മാറ്റമില്ലെന്നും തിരഞ്ഞെടുപ്പു കമീഷൻ . മദ്രാസ് ഹൈകോടതി കമീഷനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ മാധ്യമങ്ങൾ ഇതു റിപോർട് ചെയ്യുന്നതു തടയണമെന്ന് നിലപാട് എടുത്തുവെന്നും അതിനെതിരെ കമീഷനിൽ ഭിന്നതയുണ്ടായതായും റിപോർടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമീഷന്റെ വിശദീകരണം.
തിരഞ്ഞെടുപ്പു സുഗമവും സുതാര്യവുമായി നടത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന വലിയ പങ്കിനെ കമീഷൻ അംഗീകരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മാധ്യമങ്ങളെ തടയുന്നതിനുളള ഒരു നീക്കവും സുപ്രീം കോടതിക്ക് മുൻപിൽ നടത്തിയിട്ടില്ലെന്നും കമീഷൻ വ്യക്തമാക്കി.
Keywords: News, New Delhi, Media, Election Commission, Supreme Court, India, National, Committed to free media, says Election Commission.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.