നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച പ്രധാനമന്ത്രിയുടെ വാക്കുകള്‍; മതവിശ്വാസം വ്യക്തിപരം: മോഡി
Feb 17, 2015, 18:00 IST
ഡെല്‍ഹി: (www.kvartha.com 17/02/2015) രാജ്യത്ത് പൂര്‍ണ മത സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറപ്പ്. രാജ്യത്തെ ഓരോ പൗരന്‍മാര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
ബുദ്ധന്റെയും ഗാന്ധിയുടെയും നാടായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ഒരു കലഹം പാടില്ലെന്നും പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു. ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു മോഡി.
കത്തോലിക്കാ സഭയിലെ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചത് രാജ്യത്തിന് അഭിമാനകരമാണെന്ന് മോഡി പറഞ്ഞു. സീറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും സി.എം.ഐ, സി.എം.സി സന്ന്യാസി സമൂഹങ്ങളുടെയും ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച
ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡെല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സംസാരിച്ചു.
ബുദ്ധന്റെയും ഗാന്ധിയുടെയും നാടായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ഒരു കലഹം പാടില്ലെന്നും പ്രകടമായോ അല്ലാതെയോ ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതിന് ഭൂരിപക്ഷ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെട്ടവരെ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു. ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു മോഡി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ച
ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹിബത്തുല്ല, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, സി.ബി.സി.ഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡെല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവര്‍ സംസാരിച്ചു.
Also Read:
കല്യാണ ഹാളില്‍ പര്‍ദ ധരിച്ചെത്തി കവര്‍ച്ചാ ശ്രമം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍
Keywords: Committed to freedom of faith, PM Modi assures Christian community, New Delhi, Inauguration, Church, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.