രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ; 2 മരണം; വാഹനങ്ങൾക്കും വീടുകൾക്കും തീവെച്ചു

 


ന്യൂഡെൽഹി: (www.kvartha.com 11.04.2022) ഞായറാഴ്ച രാമനവമി ദിനത്തിൽ ഗുജറാത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവയുൾപെടെ പല സംസ്ഥാനങ്ങളിലും വർഗീയ അക്രമ സംഭവങ്ങൾ റിപോർട് ചെയ്തു. ഗുജറാതിലും ജാർഖണ്ഡിലുമായി രണ്ടുപേർ മരിച്ചു. ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഹിരാഹി-ഹെൻഡ്‌ലസോ ഗ്രാമത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റയാളാണ് മരണപ്പെട്ടവരിൽ ഒരാൾ. ഗുജറാതിലെ ഖംബത്തിൽ അരങ്ങേറിയ സംഘർഷത്തിലാണ് മറ്റൊരാൾ മരിച്ചത്.
        
രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷങ്ങൾ; 2 മരണം; വാഹനങ്ങൾക്കും വീടുകൾക്കും തീവെച്ചു

കർണാടകയിലെ കോലാർ ജില്ലയിലെ മുൽബാഗലിലെ സംഘർഷത്തിനും രാജസ്താനിലെ കരൗലിയിലെ വർഗീയ സംഘർഷത്തിനും ശേഷമാണ് പുതിയ അക്രമ സംഭവങ്ങൾ. ഗുജറാതിൽ ഗാന്ധിനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഹിമ്മത്നഗര്‍, അഹ്‌മദാബാദില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള ഖംഭട്ട് എന്നിവിടങ്ങളിലാണ് സംഘര്‍ഷം നടന്നത്. രാമനവമി ഘോഷയാത്ര കടന്നു പോകുന്നതിനിടെയായിരുന്നു അക്രമമെന്ന് ഡിജിപി ആശിഷ് ഭാട്ടിയ പറഞ്ഞു. സംഘർഷത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആശിഷ് ഭാട്ടിയ അറിയിച്ചു.

'ഖംബത്തിലെ ഏറ്റുമുട്ടലിനിടെയാണ് മരണം നടന്നത്. ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും അക്രമം നടന്ന രണ്ടിടത്തും കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് കണ്ണീര്‍ വാതക ഷെലുകള്‍ പ്രയോഗിക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നാല് കംപനി സ്റ്റേറ്റ് റിസര്‍വ് പൊലീസിനെ (എസ്ആര്‍പി) വിന്യസിച്ചിട്ടുണ്ട്', അദ്ദേഹം വ്യക്തമാക്കി. ഹിമ്മതനഗറില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്‌തെന്നും ഡിജിപി ആശിഷ് ഭാട്ടിയ പറഞ്ഞു.
ജാർഖണ്ഡിലെ ഹെൻഡ്‌ലസോ ഗ്രാമത്തിൽ ഞായറാഴ്ച രാമനവമി മേളയ്ക്കിടെ കല്ലേറും തീവെപ്പും ഉണ്ടായി. സംഘർഷം രൂക്ഷ മായതോടെ പത്തിലധികം മോടോർ സൈകിളുകളും പികപ് വാനും അഗ്നിക്കിരയാക്കി. ഭോഗ്താ ഗാർഡന് സമീപമുള്ള രണ്ട് വീടുകൾക്കും തീവെച്ചു. കല്ലേറിൽ അര ഡസൻ പേർക്ക് പരിക്കേറ്റതായാണ് റിപോർട്.

മധ്യപ്രദേശിലെ ഖാർഗോൺ നഗരത്തിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണങ്ങളുണ്ടായി, ചില വാഹനങ്ങൾക്ക് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെലുകൾ പ്രയോഗിച്ചു. കല്ലേറിൽ ഖാർഗോൺ പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരിക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഖാർഗോണിന്റെ മൂന്ന് മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ബംഗാളിലെ ഹൗറയിൽ, ഷിബ്പൂർ മേഖലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായെന്ന റിപോർടിനെത്തുടർന്ന് വൻതോതിൽ പൊലീസുകാരെ നിലയുറപ്പിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നടപടികൾ സ്വീകരിക്കുന്നതായി പൊലീസ് അറിയിച്ചു. ഹൗറ ജില്ലയിൽ രാമനവമി ഘോഷയാത്രയെ പൊലീസുകാർ ആക്രമിച്ചതായി ബിജെപി എംഎൽഎയും പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആരോപിച്ചു.
സംസ്ഥാനങ്ങളിലുടനീളമുള്ള രാമനവമി യാത്രകൾക്ക് നേരെയുണ്ടായ ആക്രമണവും ജെഎൻയുവിലെ സംഘർഷവും കൂട്ടായ സംഭവമാണോ ഗൂഢാലോചനയാണോ എന്ന് ബിജെപി നേതാവ് ശഹ്‌സാദ് പൂനവല്ല ചോദിച്ചു. വിദ്വേഷവും അക്രമവും ബഹിഷ്കരണവും രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്നും സമാധാനത്തിനും ഐക്യത്തിനും വേണ്ടി അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Keywords: News, National, Top-Headlines, Gujarat, State, Madhya Pradesh, Communal violence, Dead, Fire, Jharkhand, West Bengal, Attack, People, Controversy, Karnataka, Communal Tension, Ram Navami, Communal tension erupt in MP, Gujarat and 2 other states during Ram Navami processions; 2 dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia