യാത്രാദുരിതം അനുഭവിക്കാനായി യാത്രക്കാര്‍ എംപിയെ ബലം പ്രയോഗിച്ച് സെക്കന്‍ഡ് ക്ലാസില്‍ കയറ്റി

 


മുംബൈ: (www.kvartha.com 24.11.2014) ട്രെയിന്‍ യാത്രാദുരിതം നേരിട്ടനുഭവിക്കാനായി യാത്രക്കാര്‍ എംപിയെ സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യിച്ചു. നാസിക് പാസഞ്ചര്‍ അസോസിയേഷനാണ് എംപി ഹേമന്ദ് ഗോസ്‌ഡെയെ സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യിപ്പിച്ചത്. ശിവസേന അംഗമാണ് ഹേമന്ദ് ഗോഡ്‌സെ.

ട്രെയിന്‍ യാത്രയിലെ ദുരിതത്തെ കുറിച്ച്  എംപിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നുവെന്നും എന്നാല്‍ ദുരിതത്തിന് പരിഹാരം കാണാന്‍ എംപി ശ്രമിച്ചിരുന്നില്ലെന്നും പാസഞ്ചര്‍ അസോസിയേഷന്‍ വക്താക്കള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന്  തിങ്കളാഴ്ച
മുംബൈയിലേക്കുള്ള പഞ്ചവടി എക്‌സ്പ്രസിന്റെ എസി കമ്പാര്‍ട്ട്‌മെന്റില്‍ കയറാന്‍ തുടങ്ങിയ എംപിയെ കാണാനിടയായ ജനങ്ങള്‍ നിര്‍ബന്ധിച്ച് സെക്കന്‍ഡ് ക്ലാസില്‍ യാത്ര ചെയ്യിപ്പിക്കുകയായിരുന്നു.

നാസിക്- മുംബൈ സീസണ്‍ ടിക്കറ്റുള്ള 8500ല്‍ അധികം പേരാണ് ട്രെയിനില്‍ ദിനം പ്രതി യാത്ര ചെയ്യുന്നത്. എട്ടു മണിക്കൂറോളമാണ് ഇവര്‍ക്ക് ട്രെയിനില്‍ ചെലവഴിക്കേണ്ടതായി വരുന്നത്. യാത്രക്കാരില്‍  ഭൂരിഭാഗവും സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ്. ട്രെയിന്‍ വൈകുന്നതും മുടങ്ങുന്നതും മൂലം നിരവധി പ്രശ്‌നങ്ങളാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. മുംബൈയിലെ ജീവിതച്ചെലവ് താങ്ങാനാവാത്തതിനാലാണ് യാത്രക്കാരില്‍ ഭൂരിഭാഗവും നഗരത്തിനു പുറത്തു താമസിക്കുന്നത്.

സെക്കന്‍ഡ് ക്ലാസ് യാത്രയിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തനിക്ക് നേരിട്ടു മനസ്സിലാക്കാനായെന്ഹേമന്ദ് ഗോഡ്‌സെ എംപി പറഞ്ഞു.  സീസണ്‍ ടിക്കറ്റുകാര്‍ക്ക് ആവശ്യത്തിനു കമ്പാര്‍ട്ടുമെന്റുകള്‍ ഇല്ലാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതായും എം പി പറഞ്ഞു. സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്‌കെ സൂദിനെ യാത്രക്കാരുടെ പ്രശ്‌നത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നും എം പി  പറഞ്ഞു.

എന്‍സിപിയുടെ ഛഗന്‍ ഭുജ്ബലിനെ പരാജയപ്പെടുത്തിയാണ് ഗോഡ്‌സെ ലോക്‌സഭയിലെത്തിയത്. ദിനംപ്രതി 186 കിലോമീറ്റര്‍  യാത്ര ചെയ്തു മുംബൈയിലെത്തി ജോലി ചെയ്യുന്നവരാണ് നാസികിലുള്ളത്. ഗോഡ്‌സെയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ട്രെയിന്‍ യാത്രക്കാരുടെ  പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നുള്ളത്.  വന്‍ ഭൂരിപക്ഷത്തിലായിരുന്നു ഗോഡ്‌സെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യാത്രാദുരിതം അനുഭവിക്കാനായി യാത്രക്കാര്‍ എംപിയെ ബലം പ്രയോഗിച്ച് സെക്കന്‍ഡ് ക്ലാസില്‍ കയറ്റി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Commuters make MP travel second-class to understand their woes, Mumbai, Passengers, Study, Election, Lok Sabha, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia