യുവാവിനെ മര്‍ദിച്ച സംഭവം; നടന്‍ സൂര്യയ്‌ക്കെതിരെ കേസ്

 


ചെന്നൈ: (www.kvartha.com 31.05.2016) യുവതിയുമായി വാക്കുതര്‍ക്കം നടത്തിയ യുവാവിനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ് സൂപ്പര്‍താരം സൂര്യയ്‌ക്കെതിരെ കേസെടുത്തു. ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ താരം പ്രേംകുമാറാണ് താരത്തിനെതിരെ പരാതി നല്‍കിയത്. സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് മുമ്പില്‍ പോകുകയായിരുന്ന കാര്‍ നിര്‍ത്തി. ഇതുമൂലം തങ്ങളുടെ ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുവെന്നും പ്രേം പരാതിയില്‍ പറയുന്നു.

എന്നാല്‍ കാര്‍ ഓടിച്ചിരുന്ന യുവതി തങ്ങള്‍ അമിത വേഗതയില്‍ വണ്ടിയോടിച്ചെന്നാരോപിച്ച് പ്രേമിനെ
കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. ഇതോടെ സംഭവസ്ഥലത്ത് യുവാക്കളെ പിന്തുണച്ച് ആളുകള്‍ കൂടുകയും അതുവഴി വന്ന സൂര്യ പ്രശ്‌നത്തില്‍ ഇടപ്പെടുകയും ചെയ്തു.

തുടര്‍ന്ന് യുവാക്കളുമായി വാക്കേറ്റം നടത്തിയ താരം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ വഴിയില്‍ ഒരു സ്ത്രീയെ രണ്ടു ആണ്‍കുട്ടികള്‍ കൈയേറ്റം ചെയ്യുന്നതു കണ്ട് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നുവെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് താരം പറയുന്നത്.
യുവാവിനെ മര്‍ദിച്ച സംഭവം; നടന്‍ സൂര്യയ്‌ക്കെതിരെ കേസ്


Also Read:
കല്ലട്ര മാഹിന്‍ ഹാജിയെ അപമാനിച്ചതായുള്ള പരാതിയില്‍ ബഷീര്‍ വെള്ളിക്കോത്തിന് ശാസന; എം.പി ജാഫറിനെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കും

Keywords:  Complaint filed against Tamil actor Surya in case of assault, chennai, Allegation, Complaint, Friends, Youth, Woman, Car, attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia