Complaint | ബെംഗ്‌ളൂറില്‍ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി

 


ബെംഗ്‌ളൂറു: (www.kvartha.com) മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. കണ്ണൂര്‍ തലശ്ശേരി കൃഷ്ണാഞ്ജനയില്‍ അര്‍ജുന്‍ (19) ആണ് ആക്രമണത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ കെ ആര്‍ മാര്‍കറ്റിലായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ജാലഹള്ളിയിലെ സെന്റ്‌പോള്‍സ് കോളജില്‍ ബിസിഎ രണ്ടാം വര്‍ഷം വിദ്യാര്‍ഥിയായ അര്‍ജുന്‍ നാട്ടില്‍ നിന്നെത്തി കെ ആര്‍ മാര്‍കറ്റിലാണ് ഇറങ്ങിയത്. പുലര്‍ച്ചെ ആയതിനാല്‍ അധികമാരും സ്ഥലത്തുണ്ടായിരുന്നില്ല. ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഒരാള്‍ അവിടെ ഉണ്ടായിരുന്നു.

Complaint | ബെംഗ്‌ളൂറില്‍ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി

അര്‍ജുന്‍ നിന്ന കലാസിപാള്യ എന്‍ ആര്‍ റോഡിലേക്ക് ഇയാള്‍ എത്തി. ഉടന്‍ തന്നെ പിറകിലൂടെ മറ്റൊരാളും എത്തി. ഇവരുടെ കൈവശം കത്തിയുണ്ടായിരുന്നു. വേറൊരാളും അര്‍ജുനെ പിടിച്ചുവെച്ചു. കാല്‍ കൊണ്ട് അര്‍ജുന്‍ ചവിട്ടിയതോടെ ഒരാള്‍ തെറിച്ചുവീണു. തുടര്‍ന്ന് മറ്റുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപയും റെഡ്മി ഫോണും നഷ്ടപ്പെട്ടതായി അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: News, National, Complaint, Police, Case, Student, attack, Complaint that malayali student attacked and robbed of money and mobile phone.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia