Separation | തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നു; അവസാനിപ്പിക്കുന്നത് 11 വര്‍ഷത്തെ വിവാഹ ജീവിതം
May 14, 2024, 12:35 IST
ചെന്നൈ: (KVARTHA) തമിഴ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഇവര്‍ വേര്‍പിരിയുന്ന വാര്‍ത്ത പങ്കുവച്ചത്. ഒരുമിച്ചെടുത്ത തീരുമാനമാണെന്നും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നുമാണ് ഇരുവരും പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
കുറിപ്പ് ഇങ്ങനെ:
നീണ്ട ആലോചനയ്ക്കുശേഷം 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജിവി പ്രകാശും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, ഞങ്ങള്‍ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.
വേര്‍പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ഇത് ഞങ്ങള്‍ക്ക് പരസ്പരം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങള്‍ നല്കിയ പിന്തുണ ഏറെ വലുതാണ്. സൈന്ധവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതേ കുറിപ്പ് തന്നെ ജിവി പ്രകാശും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജിവി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2013-ല്‍ ആണ് ഇരുവരും വിവാഹിതരായത്. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
എആര്‍ റഹ് മാന്റെ സഹോദരി എആര്‍ റെയ് ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജിവി പ്രകാശ്. ജെന്റില്മാന് എന്ന ചിത്രത്തില്‍ എആര്‍ റഹ് മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള ജിവി പ്രകാശിന്റെ വരവ്.
Keywords: Composer-actor GV Prakash Kumar, wife Saindhavi announce separation after 11 years of marriage, Chennai, News, GV Prakash Kumar, Saindhavi, Announced, Separation, Social Media, National News.
കുറിപ്പ് ഇങ്ങനെ:
നീണ്ട ആലോചനയ്ക്കുശേഷം 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജിവി പ്രകാശും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട്, ഞങ്ങള്‍ രണ്ടു പേരുടേയും മനഃസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയെടുത്ത തീരുമാനമാണിത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു.
വേര്‍പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ഇത് ഞങ്ങള്‍ക്ക് പരസ്പരം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് നിങ്ങള്‍ നല്കിയ പിന്തുണ ഏറെ വലുതാണ്. സൈന്ധവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതേ കുറിപ്പ് തന്നെ ജിവി പ്രകാശും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജിവി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2013-ല്‍ ആണ് ഇരുവരും വിവാഹിതരായത്. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്.
എആര്‍ റഹ് മാന്റെ സഹോദരി എആര്‍ റെയ് ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജിവി പ്രകാശ്. ജെന്റില്മാന് എന്ന ചിത്രത്തില്‍ എആര്‍ റഹ് മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള ജിവി പ്രകാശിന്റെ വരവ്.
പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ജിവി പ്രകാശ് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.