സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങളല്ല: അസ്മി

 


മുംബൈ: സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങളല്ലെന്ന് പാര്‍ട്ടി നേതാവ് അബു അസിം അസ്മി. ഖലീലാബാദിലെ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അസ്മി വിവാദ പരാമര്‍ശം നടത്തിയത്.
ഒരു മുസ്ലീം സമാജ് വാദി പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ യഥാര്‍ത്ഥ മുസ്ലീമല്ല. അയാളുടെ ഡി.എന്‍.എ പരിശോധന നടത്തണം. അയാള്‍ ആര്‍.എസ്.എസുകാരനാണെന്ന് കണ്ടെത്താനാകും അസ്മി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യാത്തയാള്‍ ഒരു നല്ല മനുഷ്യനാണെന്ന് പറയാന്‍ കഴിയില്ല. മുസ്ലീം സമുദായത്തിനുവേണ്ടി മുലായം സിംഗ് യാദവ് എന്താണ് ചെയ്തുകൊടുക്കാത്തത്? അസ്മി ചോദിച്ചു.

സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങളല്ല: അസ്മിബിജെപിക്കാര്‍ അവരുടെ റാലിക്ക് മുന്‍പില്‍ മുസ്ലീങ്ങളെ തൊപ്പിയും ബുര്‍ഖയുമണിയിച്ച് എത്തിക്കാറുണ്ടെന്നും അസ്മി ആരോപിച്ചു. മുസ്ലീങ്ങള്‍ എപ്പോഴും മതനിരപേക്ഷത പുലര്‍ത്തുന്നവരാണ്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മുലായം സിംഗ് യാദവ് വരെയുള്ള ഹിന്ദു നേതാക്കളെ അവര്‍ സ്വീകരിച്ചിട്ടുണ്ട്. ഹിന്ദുഹിന്ദു ഭായ് ഭായ് എന്നാണ് ബിജെപിയുടെ മുദ്രാവാക്യം. ഇത് പടരുന്ന വിഷമാണ്. ഗുജറാത്ത് കലാപത്തിനുശേഷവും മുസ്ലീങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപിയെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങളുടെ ഡിഎന്‍.എയും പരിശോധിക്കേണ്ടത് ആവശ്യമാണ് അസ്മി കൂട്ടിച്ചേര്‍ത്തു.

SUMMARY: Mumbai: In controversial comments, Samajwadi Party leader Abu Asim Azmi has said that Muslims who do not vote for his party are not "true Muslims".

Keywords: New Delhi, Varanasi, Narendra Modi, BJP, Lok Sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia