Rishi Sunak | 'ബ്രിടന് വേണ്ടി നന്നായി പ്രവര്‍ത്തിക്കാന്‍ മരുമകന് കഴിയും'; ഋഷി സുനകിനെ കുറിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി

 


ന്യൂഡെല്‍ഹി: (www.kvartha.com) ബ്രിടന് വേണ്ടി നന്നായി പ്രവൃത്തിക്കാന്‍ മരുമകന്‍ ഋഷി സുനകിന് കഴിയുമെന്നും അദ്ദേഹത്തിന്റെ വിജയത്തില്‍ അഭിമാനിക്കുകയാണെന്നും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. മരുമകന്‍ ഋഷി സുനക് ബ്രിടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.

'ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തില്‍ അഭിമാനിക്കുയാണിപ്പോള്‍. എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും ബ്രിടനിലെ ജനയ്ക്ക് വേണ്ടി അയാള്‍ നല്ലത് ചെയ്യാന്‍ കഴിയും' -നാരായണ മൂര്‍ത്തി പറഞ്ഞു.

Rishi Sunak | 'ബ്രിടന് വേണ്ടി നന്നായി പ്രവര്‍ത്തിക്കാന്‍ മരുമകന് കഴിയും'; ഋഷി സുനകിനെ കുറിച്ച് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി

ഇന്‍ഡ്യയിലെ പഞ്ചാബില്‍ വേരുകളുള്ള 42കാരനാണ് ഋഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാമൂര്‍ത്തിയുടേയും മകളായ അക്ഷതാ മൂര്‍ത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. 2009 ഓഗസ്റ്റ് 13-ന് ബെംഗ്‌ളുറിലെ ലീലാ പാലസ് ഹോടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.

Keywords: New Delhi, News, National, Britain, Prime Minister, Confident son-in-law will do best for UK, says Infosys' Narayana Murthy on Rishi Sunak.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia