Digvijay Singh | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ദിഗ് വിജയ് സിംഗിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതാക്കള്‍; രാത്രിയോടെ ഡെല്‍ഹിയിലേക്ക്
Sep 28, 2022, 18:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ചകള്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്ക്. നിലവില്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. തരൂരിനെ കൂടാതെ പവന്‍ കുമാര്‍ ബന്‍സാലും നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് പിന്നീട് അദ്ദേഹം അറിയിച്ചു.
സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും രാജസ്താന്‍ വിട്ടുവരുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ്ങിനെ പരിഗണിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഈ മാസം 30-ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.
അഭ്യൂഹങ്ങള്‍ക്കിടയില്‍ നിലവില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന ദിഗ് വിജയ് സിങ് ഡെല്‍ഹിയിലേക്ക് തിരിക്കും. രാത്രിയോടെ അദ്ദേഹം ഡെല്‍ഹിയിലെത്തുമെന്നാണ് വിവരം.
ഗെലോട് പിന്‍മാറിയ സാഹചര്യത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മറ്റൊരു മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ നിര്‍ദേശിച്ചിരുന്നു. ഇതിനായി അദ്ദേഹത്തെ ഡെല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഇതിനിടയിലാണ് മധ്യപ്രദേശിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിങിനെ സജീവമായി പരിഗണിക്കുന്നത്.
കഴിഞ്ഞദിവസം മുതിര്‍ന്ന നേതാവ് എ കെ ആന്റണിയേയും സോണിയ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഡെല്‍ഹിയിലേക്കുള്ള യാത്രാമധ്യേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും നേരത്തെ പിന്‍മാറിയെന്നും വ്യക്തമാക്കിയിരുന്നു.
Keywords: Cong chief poll: Digvijay arriving in Delhi tonight amid buzz of paper filing; Gehlot in Delhi too, New Delhi, News, Politics, Congress, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.