ഗുജറാത്തിൽ കോൺഗ്രസ് പരസ്യചിത്രം വിവാദത്തിൽ

 


ഗുജറാത്തിൽ കോൺഗ്രസ് പരസ്യചിത്രം വിവാദത്തിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച പരസ്യ ചിത്രം വിവാദത്തിലായി. ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് പോഷകാഹാരക്കുറവുണ്ടെന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് ചിത്രം ഉപയോഗിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ശോഷിച്ച കൈകുഞ്ഞിനേയുമേന്തി നിൽക്കുന്ന യുവതിയുടെ ചിത്രമാണ് വിവാദമായത്.

ഒരു ക്രിസ്തീയ സംഘടനയുടെ വെബ്സൈറ്റിൽ നിന്നുമെടുത്ത ചിത്രമാണ് ഇത്. ശ്രീലങ്കയിലെ വെള്ളപ്പൊക്കകെടുതിക്കിടയിൽ നിന്നുമെടുത്ത ചിത്രമാണ് ഇത്. ഗുജറാത്തിൽ ഇത്തരത്തിൽ ഒരു കുട്ടിയേപോലും കാണാൻ കിട്ടില്ലെന്ന് ബിജെപി നേതൃത്വം ഉറപ്പിച്ചുപറയുന്നു. കോൺഗ്രസ് കെട്ടുകഥകളുണ്ടാക്കി സംസ്ഥാന ഭരണത്തെ നിറം കെടുത്താൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

'മാറ്റങ്ങൾക്കായി ഒന്നുചേരൂ' എന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് ചിത്രം പത്രങ്ങളിലും വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 45 ശതമാനം കുട്ടികളും പോഷകാഹാരക്കുറവിന്റെ ഇരകളാണെന്ന് കോൺഗ്രസ് ആരോപിച്ചു.

SUMMERY: Ahmedabad: Congress party’s poll campaign in Gujarat on Monday triggered a political controversy when the ruling BJP alleged that the picture used in their election campaign highlighting the issue of malnutrition in the state was lifted from a website of a Christian organisation.

Keywords: National, Congress, BJP, Gujrat, Assemble poll, Election, Campaign, Advertisement, Photo, Srilanka, Flood, Child,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia