Ajay Rai | ലോക്‌സഭാ തിരഞ്ഞെടുപ്പ്: മോദിക്കെതിരെ മുൻ ബി ജെ പി എംഎൽഎയെ രംഗത്തിറക്കി കോൺഗ്രസ്; ആരാണ് അജയ് റായി?

 


ലക്‌നൗ: (KVARTHA) വാരണാസി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി കോൺഗ്രസ് യുപി സംസ്ഥാന അധ്യക്ഷൻ അജയ് റായിയെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്. 2014ലും 2019ലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അജയ് റായിയെ മത്സരിപ്പിച്ചിരുന്നു.
  
Ajay Rai | ലോക്‌സഭാ തിരഞ്ഞെടുപ്പ്: മോദിക്കെതിരെ മുൻ ബി ജെ പി എംഎൽഎയെ രംഗത്തിറക്കി കോൺഗ്രസ്; ആരാണ് അജയ് റായി?

ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും തിരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. അജയ് റായ് മൂന്നാം സ്ഥാനത്തായിരുന്നു. 2019ലെ തിരഞ്ഞെടുപ്പിലും അജയ് റായ് മൂന്നാം സ്ഥാനത്തായിരുന്നു. എസ്പിയുടെ ശാലിനി യാദവാണ് രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് എസ്പിയും ബിഎസ്പിയും തമ്മിൽ സഖ്യമുണ്ടായിരുന്നു. ഇത്തവണ എസ്പിയുമായാണ് കോൺഗ്രസിന് സഖ്യം.

ആരാണ് അജയ് റായി?

ബിജെപിയിൽ നിന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1996 മുതൽ 2007 വരെ ബിജെപി ടിക്കറ്റിൽ തുടർച്ചയായി മൂന്ന് തവണ എംഎൽഎ ആയിരുന്നു. 2009ൽ അദ്ദേഹം പാർട്ടിയിൽ നിന്ന് ലോക്‌സഭാ ടിക്കറ്റിനായി ശ്രമിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 2009ൽ എസ്പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

2009ൽ പിന്ദ്രയിൽ നിന്ന് യുപി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. ഇതിന് ശേഷം 2012ൽ കോൺഗ്രസിൽ ചേർന്ന് പിന്ദ്രയിൽ നിന്ന് വിജയിച്ചു. 2017ലെ തിരഞ്ഞെടുപ്പിൽ പിന്ദ്രയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2023 ഓഗസ്റ്റിൽ, ദളിത് നേതാവ് ബ്രിജ്‌ലാൽ ഖാബ്രിക്ക് പകരമായി ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (UPCC) പുതിയ പ്രസിഡൻ്റായി അദ്ദേഹത്തെ നിയമിച്ചു.

2014ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നരേന്ദ്ര മോദിക്ക് ആറ് ലക്ഷം വോട്ടുകൾ ലഭിച്ചിരുന്നു. അതേ സമയം രണ്ടാമതെത്തിയ അരവിന്ദ് കെജ്രിവാളിന് രണ്ട് ലക്ഷത്തോളം വോട്ടുകൾ ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വിജയ കണക്ക് വലുതായി. ഏഴേകാല് ലക്ഷത്തോളം വോട്ടുകൾ മോഡി നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എസ്പിയുടെ ശാലിനി യാദവിന് രണ്ട് ലക്ഷം വോട്ടുകളാണ് ലഭിച്ചത്.

Keywords: News, News-Malayalam-News, National, National-News, Politics, Loksbha, Ajay Rai, PM Modi, Varanasi, Who is Ajay Rai, Congress candidate who will contest against PM Modi in Varanasi?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia