നവീന്‍ പട്‌നായിക്കിന് കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം: ശശി തരൂര്‍

 


ഭുവനേശ്വര്‍: ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് മാനവവിഭവശേഷി വകുപ്പുമന്ത്രി ശശി തരൂര്‍. യുപിഎഎന്‍ഡിഎ സഖ്യങ്ങളില്‍ നിന്നും സമദൂരം പാലിച്ച് നിലകൊണ്ടിരുന്ന നവീന്‍ പട്‌നായിക്കുമായി യുപിഎ സന്ധിക്കൊരുങ്ങുന്നതിന്റെ സൂചനയാണ് ശശി തരൂരിന്റെ പ്രസ്താവന.

നവീന്‍ പട്‌നായിക്കിന് കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം: ശശി തരൂര്‍
നവിന്‍ പട്‌നായിക്കിനായി ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ഇതു പറയേണ്ടത് ഞാനല്ല. എന്നാലും എന്റെ പാര്‍ട്ടിയംഗങ്ങള്‍ നവീന്‍ പട്‌നായിക്കിനെ ബഹുമാനിക്കുന്നവരാണ് നവീന്‍ പട്‌നായിക്കുമായി തരൂര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തരൂര്‍ പ്രസ്താവന നടത്തിയത്.

ബിജെഡിയും കോണ്‍ഗ്രസും ആശയപരമായി ഒരുപോലെയാണെന്നും ഇരു പാര്‍ട്ടികളും മതേതരത്വത്തിന് പ്രാധാന്യം നല്‍കുന്നവരാണെന്നും തരൂര്‍ വ്യക്തമാക്കി. 2014ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെഡിയും യുപിഎക്കൊപ്പമുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍.

SUMMARY: Bhubaneswar: Union Minister of State for Human Resource Development Shashi Tharoor has said that Congress' door was always open for Naveen Patnaik, though the BJD supremo on Friday maintained that his party would like to maintain equi-distance from both the UPA and NDA.

Keywords: National news, Shashi Tharoor, Congress, Naveen Patnaik, BJD, UPA, NDA, Odisha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia