വിവാദ പ്രസംഗം; കെജ്‌രിവാള്‍ ആപ്പിലാകുമോ? കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
Jan 19, 2015, 16:59 IST
ഡെല്‍ഹി: (www.kvartha.com 19.01.2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചണത്തിനിടെ വിവാദപരമായ പ്രസംഗം നടത്തിയതിന് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തന്റെ മണ്ഡലമായ ഉത്തംനഗറില്‍ കെജ്‌രിവാള്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്.
രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് പണം വാങ്ങിയ ശേഷം ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ കെജ്‌രിവാളിന്റെ പ്രസംഗമാണ് വിവാദമായത്. വോട്ട് ചെയ്യുന്നതിന് ജനങ്ങളെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കെജ്‌രിവാളിന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പ്രക്രിയയെ കളങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കെ.സി.മിത്തല്‍ പരാതി നല്‍കിയിരിക്കുന്നത്. കെജ് രിവാളിന്റെ പ്രസംഗം മറ്റ് പാര്‍ട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ പണം തന്നാല്‍ നിങ്ങള്‍ക്ക് അത് സ്വീകരിക്കാം.
എന്നാല്‍ വോട്ട് ആം ആദിമിക്ക് തന്നെ നല്‍കണം എന്നായിരുന്നു കെജ്‌രിവാള്‍ പ്രസംഗം. വോട്ടിന് വേണ്ടി അവര്‍ നിങ്ങള്‍ക്ക് തരുന്നത് രാജ്യത്തെ കൊള്ളയടിച്ച പണമാണെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

Also Read:
ചൂരിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Keywords: Congress files complaint with EC against Kejriwal over 'bribe' remark, New Delhi, Election, Allegation, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.