കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം; എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു, സോണിയ ക്ഷോഭിച്ചു, 15 മിനുറ്റിന് ശേഷം ചടങ്ങ് വീണ്ടും നടത്തി
Dec 28, 2021, 13:25 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.12.2021) ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തില്‍ അധ്യക്ഷ സോണിയാ ഗാന്ധി ഉയര്‍ത്തിയ പാര്‍ടി പതാക പൊട്ടിവീണു. ഡെല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തുമ്പോഴായിരുന്നു പതാക പൊട്ടി വീണത്.
കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോണിയാഗാന്ധി ക്ഷുഭിതയായി. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പതാകാ വന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതാക പൊട്ടിവീണ സംഭവത്തില്‍ ക്രമീകരണ ചുമതല ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപോര്‍ടുകള്‍.
#WATCH | Congress flag falls off while being hoisted by party's interim president Sonia Gandhi on the party's 137th Foundation Day#Delhi pic.twitter.com/A03JkKS5aC
— ANI (@ANI) December 28, 2021
Keywords: New Delhi, News, National, Flag, Rahul Gandhi, Sonia Gandhi, Priyanka Gandhi, Congress flag falls as Sonia Gandhi tries to unfurl it on party Foundation Day
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.