Himachal Govt | ഉത്തരേന്ത്യയിലെ ഏക സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം നഷ്ടമാവുമോ? ഹിമാചലിൽ മന്ത്രി വിക്രമാദിത്യ സിംഗ് രാജിവച്ചു; 6 എംഎൽഎമാർ ബിജെപിക്കൊപ്പം
Feb 28, 2024, 12:26 IST
ഷിംല: (KVARTHA) രാജ്യസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിനെതിരെയാണ് ഒരു വിഭാഗം എംഎൽഎമാർ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. അതിനിടെ സർക്കാരിന് മറ്റൊരു കനത്ത തിരിച്ചടി നൽകി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ മകൻ കൂടിയായ ഇദ്ദേഹം ഷിംലയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ കാര്യങ്ങളും പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി എന്ത് ചെയ്യണമെന്ന് അവർ തീരുമാനിക്കുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാവ് പ്രതിഭ സിംഗ് ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷയാണ്. പ്രതിഭാ സിംഗ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈകമാൻഡ് സുഖ്വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിപ്പ് കടന്ന് ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജന് വോട്ട് ചെയ്യുകയും കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി പരാജയപ്പെടുകയും ചെയ്തിരുന്നു. ഉത്തരേന്ത്യയിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്, എന്നാൽ ഇവിടെയും തമ്മിൽ തല്ല് മൂലം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. 68 അംഗ സഭയിൽ കോൺഗ്രസിന് 40ഉം ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ സ്വതന്ത്രരാണ്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ 40 കോൺഗ്രസ് എംഎൽഎമാരിൽ 34 പേർ മാത്രമാണ് സിങ്വിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജന് 34 വോട്ടുകൾ ലഭിച്ചു. അതായത് 25 ബി.ജെ.പി എം.എൽ.എമാർക്ക് പുറമെ മൂന്ന് സ്വതന്ത്ര എം.എൽ.എമാരും ആറ് കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾക്ക് 34 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് ഫലം തീരുമാനിച്ചത്. ചൊവ്വാഴ്ച പകൽ സമയത്ത്, സിആർപിഎഫും ഹരിയാന പൊലീസും ചേർന്ന് ആറ് കോൺഗ്രസ് എംഎൽഎമാരെ കൊണ്ടുപോയതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
Keywods: News, National, Shimla, Himachal Pradesh, Rajya Sabha, Election Result, Candidate, Himachal Government, Congress, Politics, BJP, CRPF, Police, Congress govt in Himachal Pradesh in crisis.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.