Video | കര്‍ണാടകയില്‍ ബസിന് മുകളില്‍നിന്ന് പണം വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍; 500 രൂപ നോടുകള്‍ ജനക്കൂട്ടത്തിലേക്ക് എറിയുന്ന വീഡിയോ പുറത്ത്

 



ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പുതിയ വിവാദം. ബസിന് മുകളില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പണം വാരിയെറിയുന്നതാണ് വീഡിയോ.

ശ്രീരംഗപട്ടണത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച 'പ്രജ ധ്വനി യാത്ര'യ്ക്കിടെയാണ് സംഭവം. ശിവകുമാര്‍ ബസിന് മുകളില്‍നിന്ന് 500 രൂപ നോടുകള്‍ ജനക്കൂട്ടത്തിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. 

എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പണം എറിഞ്ഞു നല്‍കിയതെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. യാത്രയ്ക്കിടെ നിരവധി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കുനേരെ ശിവകുമാര്‍ ബസിന് മുകളില്‍നിന്ന് പണം എറിയുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. 

Video | കര്‍ണാടകയില്‍ ബസിന് മുകളില്‍നിന്ന് പണം വാരിയെറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍; 500 രൂപ നോടുകള്‍ ജനക്കൂട്ടത്തിലേക്ക് എറിയുന്ന വീഡിയോ പുറത്ത്


പിന്നാലെ വിമര്‍ശനവുമായി ബിജെപി വക്താവ് എസ് പ്രകാശ് രംഗത്തെത്തി. കോണ്‍ഗ്രസ് അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്ന് എസ് പ്രകാശ് പറഞ്ഞു. ഇന്‍ഡ്യന്‍ കറന്‍സിയെ അപമാനിക്കുക കൂടിയാണ് ശിവകുമാര്‍ ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു മേല്‍പ്പാലത്തില്‍നിന്ന് നോടുകെട്ടുകള്‍ വാരിയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേ നടപടിയാണ് ശിവകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

Keywords:  News, National, India, Bangalore, Video, Congress, BJP, Politics, Political Party, Criticism, Social-Media, Top-Headlines, Election, Congress Leader DK Shivakumar Seen Showering Cash In Poll-bound Karnatak, WATCH
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia