Flight Diverted | മോശം കാലാവസ്ഥ: രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനമടക്കം വഴിതിരിച്ചുവിട്ടു; നൂറോളം സര്‍വീസുകള്‍ വൈകും, ചിലത് റദ്ദാക്കിയേക്കും
Dec 29, 2023, 14:34 IST
ന്യൂഡെല്‍ഹി: (KVARTHA) രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മൂടല്‍മഞ്ഞിന് ശമനമില്ല. ദൃശ്യപരിധി (ആര്‍ വി ആര്‍) വളരെ കുറഞ്ഞത് ട്രെയിന്‍, വിമാന സര്‍വീസുകളെ വെള്ളിയാഴ്ചയും ബാധിച്ചു. ഇതുമൂലം നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് വൈകുന്നത്. ചില വിമാന സര്‍വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 മീറ്ററാണ് രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരിധി. 400 മുതല്‍ 800 മീറ്റര്‍ വരെയാണ് റണ്‍വേ വിഷ്വല്‍ റെയ്ന്‍ജ് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവരം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡെല്‍ഹി വിമാനത്താവളത്തിലെ ദൃശ്യപരിധി 50 മീറ്റര്‍ വരെ താഴാമെന്നും പിന്നീട് മെച്ചപ്പെട്ട് 400 മീറ്റര്‍ വരെ ആകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. ഡെല്‍ഹി വിമാനത്താവളത്തിലെ വളരെ കുറഞ്ഞ ദൃശ്യപരിധിയാണ് വിമാനം തിരിച്ചുവിടാന്‍ കാരണം.
യാത്രക്കാര്‍ വിമാന കംപനികളുടെ വെബ്സൈറ്റില്‍ കയറി തങ്ങള്‍ക്ക് പോകേണ്ട വിമാനത്തിന്റെ സ്ഥിതി അറിഞ്ഞ ശേഷമേ വിമാനത്താവളം വിട്ട് പോകാവൂ എന്ന് വിമാന കംപനികള്‍ അഭ്യര്‍ഥിച്ചു. വിമാനം വൈകുമെന്ന് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ പലരും തങ്ങളുടെ വിമാനത്തെ കുറിച്ചുള്ള അറിയിപ്പ് പ്രതീക്ഷിച്ച് വെറും നിലത്ത് ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
വിമാന സര്‍വീസുകളെ മാത്രമല്ല, ഡെല്‍ഹിയില്‍നിന്ന് പോകുന്നതും ഡെല്‍ഹിയിലേക്ക് വരുന്നതുമായ നിരവധി ട്രെയിനുകളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. കഴിഞ്ഞ രാത്രി ഡെല്‍ഹിയിലെത്തേണ്ടിയിരുന്ന എട്ട് ട്രെയിനുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ എത്തേണ്ട ട്രെയിനുകള്‍ നാല് മണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്. ട്രെയിനുകള്‍ എപ്പോഴാണ് എത്തുക എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.
അടുത്ത രണ്ട് ദിവസത്തേക്ക് കൂടി വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Keywords: Congress leader Rahul Gandhi's flight to Delhi diverted due to low visibility, New Delhi, News, Congress Leader Rahul Gandhi, Flight, Diverted, Fog, Train Service, Passengers, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.