HC Verdict | ഇഷ്ടപ്പെട്ട വ്യക്തിയുടെ ഫോട്ടോ പതിച്ച ടീ ഷർട്ട് ധരിക്കുന്നത് മതസ്പർദ്ധ ഉണ്ടാക്കില്ലെന്ന് ഹൈകോടതി
Dec 20, 2022, 12:21 IST
ചണ്ഡീഗഡ്: (www.kvartha.com) ഇഷ്ടപ്പെട്ട വ്യക്തിയുടെ ഫോട്ടോ പതിച്ച ടീ ഷർട്ട് ധരിക്കുന്നത് മതസ്പർദ്ധ ഉണ്ടാക്കില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. വർഗീയ വിദ്വേഷം വളർത്തിയെന്ന കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കാട്ടി ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി എസ്‌സി/എസ്ടി സെൽ ജനറൽ സെക്രട്ടറി
കരംജിത് സിംഗ് ഗിലിന് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മുൻ കോൺഗ്രസ് എംപി ജഗദീഷ് ടൈറ്റ്‌ലറുടെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച് കരംജിത് സിംഗ് ഗിൽ സുവർണ ക്ഷേത്രത്തിലെ വിശുദ്ധ ജലത്തിൽ മുങ്ങിക്കുളിച്ചുവെന്നായിരുന്നു ആരോപണം.
സച്ച്‌ഖണ്ഡ് ശ്രീ ഹർമന്ദിർ സാഹിബിന്റെ മാനേജറുടെ പരാതിയിൽ ഓഗസ്റ്റ് 17 നാണ് പൊലീസ് കേസെടുത്തത്. ജഗദീഷ് ടൈറ്റ്‌ലർ 1984ലെ സിഖ് വംശഹത്യയിൽ പ്രതിയാണെന്നും സിഖുകാരുടെ വികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബോധപൂർവമാണ് കരംജിത് ടി-ഷർട്ട് ധരിച്ചതെന്നും പരാതിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എസ് ഹുണ്ടൽ വാദിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇത്തരമൊരു പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ലാത്തതിനാൽ ഐപിസിയുടെ 153-എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്നും കരംജിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അൻമോൽ രത്തൻ സിംഗ് വാദിച്ചു. ഇരുവരുടെയും വാദം കേട്ട ജസ്റ്റിസ് മൗദ്ഗിൽ, മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിക്കൊണ്ട് സൗഹാർദം തകർക്കുന്നതിന് മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുന്നതായി കണ്ടെത്തിയാൽ സെക്ഷൻ 153-എ ബാധകമാകുമെന്ന് വ്യക്തമാക്കി.
'ഞങ്ങളുടെ പ്രിയപ്പെട്ട ഗോഡ്ഫാദറിന് ജന്മദിനാശംസകൾ' എന്നെഴുതിയ തന്റെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളുടെ ചിത്രമുള്ള ഒരു ടി-ഷർട്ട് മാത്രമാണ് ഹർജിക്കാരൻ ധരിച്ചിരുന്നത്. സെക്ഷൻ 153-എയുടെ പരിധിയിൽ കേസ് കൊണ്ടുവരാൻ ഹരജിക്കാരന്റെ ഭാഗത്തുനിന്ന് കുറ്റപ്പെടുത്തുന്ന വസ്‌തുക്കളോ പ്രകോപനപരമായ പ്രവൃത്തിയോ ഉണ്ടായിട്ടില്ലെന്നും വിധിയിൽ പറയുന്നു. ഇഷ്ടപ്പെട്ട വ്യക്തിയുടെ ഫോട്ടോ പതിച്ച ടീ ഷർട്ട് ധരിക്കുന്നത് എങ്ങനെ കുറ്റമാകുമെന്നും കോടതി ചോദിച്ചു.
Keywords: Congress leader who wore T-shirt with Jagdish Tytler's picture granted bail,National,News,Top-Headlines,Latest-News,Punjab,High Court,Verdict.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.